കൊച്ചിയിൽ നടിയെ അക്രമിച്ച കേസ് ഇന്ന് വിചാരണ കോടതി പരിഗണിക്കും.നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഇന്നലെ പ്രതികളായ ദിലീപുൾപ്പെടെയുള്ളവർ അഭിഭാഷകന്റെ സാന്നിധ്യത്തിൽ പരിശോധിച്ചിരുന്നു. കേരളത്തിന് പുറത്തുള്ള സാങ്കേതിക വിദഗ്ദനെയാണ് ദിലീപ് പരിശോധനക്ക് നിയോഗിച്ചിരുന്നത്. എല്ലാ പ്രതികൾക്കും അഭിഭാഷകന്റെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ ആവശ്യമെങ്കിൽ പരിശോധിക്കാമെന്ന് സുപ്രിം കോടതി നിർദേശം നൽകിയിരുന്നു. ഇന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വാദങ്ങളാവും നടക്കുക.
Related News
നിയമസഭ പ്രമേയം പാസാക്കാൻ പാടില്ലെന്ന് എവിടെയും പറയുന്നില്ല: ഗവര്‍ണറെ തള്ളി സ്പീക്കര്‍
പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരള നിയമസഭയുടെ പ്രമേയം സംബന്ധിച്ച ഗവര്‍ണറുടെ വിമര്‍ശനം തള്ളി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ഗവർണറുടെ വിമർശനത്തിന് അടിസ്ഥാനമില്ല. നിയമസഭ ചെയ്തത് ഭരണഘടനക്ക് വിധേയമായ കാര്യങ്ങളാണ്. നിയമസഭ പ്രമേയം പാസാക്കാൻ പാടില്ലെന്ന് എവിടെയും പറയുന്നില്ല. പൗരത്വ നിയമം ആർട്ടിക്കിൾ 14, 15ന്റെ ലംഘനമാണെന്നും സ്പീക്കര്‍ പറഞ്ഞു. രാജ്യത്തെയാകെ ബാധിക്കുന്ന വിഷയത്തോട് പ്രതികരിക്കാൻ നിയമസഭക്ക് അവകാശമുണ്ട്. അവകാശ ലംഘനം മുഖ്യമന്ത്രിയിൽ മാത്രം ഒതുക്കേണ്ട. അനുമതി നൽകിയ സ്പീക്കർ, അനുകൂലിച്ച പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെടെ മുഴുവൻ […]
2030-ൽ ഉപയോഗത്തിന്റെ നാലിലൊന്ന് എണ്ണ ഇന്ത്യ ഉത്പാദിപ്പിക്കും; ഹർദീപ് സിംഗ് പുരി
ഇന്ത്യൻ പെട്രോളിയം വ്യവസായം അവസരത്തിന്റെ കൊടുമുടിയിലാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി . 2030ൽ ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 25 ശതമാനവും രാജ്യത്ത് ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യയിൽ പ്രതിദിനം അഞ്ച് ദശലക്ഷം ബാരൽ പെട്രോളിയമാണ് ഉപയോഗിക്കുന്നത്. അത് മൂന്ന് ശതമാനം വർധിക്കുകയാണ്. ഇത് ആഗോള ശരാശരിയായ ഒരു ശതമാനത്തേക്കാൾ കൂടുതലാണ്. മൂന്ന് ദിവസത്തെ സൗത്ത് ഏഷ്യൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിലെ എത്തനോൾ മിശ്രിതം 2013ൽ 0.67 ശതമാനത്തിൽ നിന്ന് […]
വൈദ്യുതി ബോർഡിൽ സാമ്പത്തിക പ്രതിസന്ധി; സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും തുക നൽകുന്നില്ലെന്ന് ചെയർമാൻ
വൈദ്യുതി ബോർഡിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷം. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കർശന നിർദേശങ്ങളുമായി ചെയർമാൻ രംഗത്തുവന്നു. ഇതുവരെ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റിവയ്ക്കണമെന്നാണ് നിർദേശം. നിലവിൽ നടക്കുന്ന പദ്ധതികളിൽ മാർച്ച് 31 ന് മുമ്പ് പൂർത്തിയാവുന്നവയ്ക്ക് മാത്രം മുൻഗണന നൽകണമെന്നാണ് അറിയിപ്പ്. അടുത്ത വർഷത്തേക്ക് നിശ്ചയിച്ച പദ്ധതികൾ പുന:പരിശോധിക്കണമെന്നും നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ ഫണ്ട് ആവശ്യകത മുൻകൂട്ടി അറിയിക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു. പദ്ധതികൾക്ക് മുൻഗണനാ ക്രമം നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിക്ക് കാരണം ദീർഘകാല കരാർ റദ്ദാക്കിയതും മഴ […]