നവോത്ഥാന സംസ്കൃതിയുടെ ‘നവോത്ഥാന ശ്രേഷ്ഠ’ പുരസ്കാരം വി എസ് രശ്മിക്ക്. കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്ബരയ്ക്കാണ് പുരസ്കാരം. ചാത്തന്നൂരില്‍ നടന്ന കാവ്യസംഗമത്തില് കവി കുരീപ്പുഴ ശ്രീകുമാറാണ് പുരസ്കാരം സമ്മാനിച്ചത്. കലാകൗമുദിയില്‍ സബ് എഡിറ്ററായ രശ്മി തൃശൂര്‍ കുന്നംകുളം വെളളറക്കാട് വിളമ്ബത്ത് വീട്ടില്‍ ശങ്കരന് കുട്ടിയുടെയും വത്സലയുടെയും മകളാണ്.
Related News
കർഷക സമര വേദിയിൽ രാജി പ്രഖ്യാപിച്ച് മാധ്യമപ്രവർത്തകൻ
സത്യം റിപ്പോർട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് എ.ബി.പി ന്യൂസ് ചാനലിലെ മാധ്യമപ്രവർത്തകൻ രാജിവെച്ചു. മീററ്റിൽ ശനിയാഴ്ച നടന്ന കർഷക മാർച്ചിന്റെ വേദിയിൽ വെച്ചാണ് രക്ഷിത് സിംഗ് എന്ന റിപ്പോർട്ടർ തന്റെ രാജി പ്രഖ്യാപിച്ചത്. ” എനിക്ക് ഈ ജോലി ആവശ്യമില്ല. സത്യം പറയണമെന്നത് കൊണ്ടാണ് ഞാൻ ഈ ജോലി ചെയ്തിരുന്നത്.” അദ്ദേഹം പറഞ്ഞു. രക്ഷിതിന്റെ രാജി പ്രഖ്യാപനം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാഷ്ട്രീയ ലോക് ദൾ സംഘടിപ്പിച്ച കർഷക റാലിയിൽ പാർട്ടി നേതാവ് ജയന്ത് ചൗധരിയും […]
കൊവിഡ് വ്യാപനം; രാജ്യം നേരിടുന്നത് കടുത്ത ഓക്സിജൻ പ്രതിസന്ധി
കൊവിഡ് വ്യാപനത്തിൽ രാജ്യം നേരിടുന്നത് കടുത്ത ഓക്സിജൻ പ്രതിസന്ധി. ഓക്സിജൻ ഉത്പാദനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മിച്ച രാജ്യമായിരുന്നു ഇന്ത്യ. കഴിഞ്ഞവർഷം 9,300 ൽ അധികം മെട്രിക് ടൺ ഓക്സിജൻ കയറ്റുമതി ചെയ്ത ഇന്ത്യക്ക് ഇപ്പോഴത്തെ പ്രതിസന്ധി നേരിടാൻ ഇറക്കുമതിചെയ്യേണ്ട അവസ്ഥയാണ്. 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദത്തിൽ 9,294 മെട്രിക് ടൺ ഓക്സിജനാണ് ഇന്ത്യ കയറ്റി അയച്ചത്. ഇതിൽ അധികവും നൽകിയത് ബംഗ്ലാദേശിനാണ്. മുൻ വർഷത്തേക്കാൾ ഇരട്ടിയാണ് കഴിഞ്ഞ വർഷം കയറ്റി അയച്ചതെന്ന് കണക്കുകൾ […]
എൻജിൻ തകരാറിലായി; കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ 41പേരെ രക്ഷപ്പെടുത്തി
കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളത്തിലെ 41 തൊഴിലാളികളെ രക്ഷപ്പെടുത്തി. എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയവരെയാണ് ഫിഷറീസ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. എടക്കഴിയൂർ സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ബർക്കത്ത് എന്ന വള്ളമാണ് 41 തൊഴിലാളികളുമായി കടലിൽ കുടുങ്ങിയത്. തൃശൂർ ചേറ്റുവയിൽ നിന്നും ഇന്ന് രാവിലെ മത്സ്യബന്ധനത്തിനായി പുറപ്പെട്ടതായിരുന്നു സംഘം. നാട്ടിക കരയിൽ നിന്നും രണ്ട് നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു സംഭവം ഉണ്ടായത്. ഉടൻ തന്നെ തൊഴിലാളികൾ വിവരം അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചു. ഇതോടെ ഫിഷറീസ് […]