സംസ്ഥാനത്ത് സവാളക്ക് വീണ്ടും വില കൂടി. കോഴിക്കോട് മൊത്ത വിപണിയില്‍ കിലോക്ക് 150 രൂപയാണ് വില. കഴിഞ്ഞ ദിവസം 110 രൂപ വരെയായി കുറഞ്ഞിരുന്നു. കേരളത്തിലേക്കുള്ള സവാള വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണം. വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ് ജനം. രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളി വിലയിൽ ലാഭം കൊയ്യുന്നത് ഇടനിലക്കാര്‍ മാത്രമാണ്. പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് വിപണി വിലയ്ക്ക് ആനുപാതികമായി പ്രതിഫലം ലഭിക്കുന്നില്ല. അതേസമയം ഉള്ളിവില നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഇടപെടൽ കൂടുതൽ കാര്യക്ഷമമാകണമെന്ന് അനൂബ് ജേക്കബ് പറഞ്ഞു.
Related News
മലപ്പുറത്തു നിന്നും ഒരു താരം കൂടി; റിഷാദ് ഇനി ഗോകുലം എഫ്.സിക്കായി ബൂട്ടുകെട്ടും
കേരള പ്രീമിയർ ലീഗിൽ സാറ്റ് തീരൂരിനു വേണ്ടിയും ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ ഡൽഹി യുണൈറ്റഡ് എഫ് സിക്കും വേണ്ടി റിഷാദ് കളിച്ചിട്ടുണ്ട് കേരള സന്തോഷ് ട്രോഫി ടീം അംഗമായ മിഡ്ഫീൽഡർ റിഷാദ് പി പി (25) ഇനി ഗോകുലം കേരള എഫ് സിയിൽ കളിക്കും. ഡിഫെൻസിവ് മിഡ്ഫീൽഡ് പൊസിഷനിൽ കളിക്കുന്ന താരം, മലപ്പുറം തിരൂർ സ്വദേശിയാണ്. ഈ സീസണിൽ ഗോകുലം മലപ്പുറത്തു നിന്നും സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് റിഷാദ്. കേരള പ്രീമിയർ ലീഗിൽ സാറ്റ് തീരൂരിനു […]
ജമ്മു കശ്മീരിലെ കുപ് വാരയിൽ വൻ ആയുധ ശേഖരം പിടികൂടി
ജമ്മു കശ്മീരിലെ കുപ് വാരയിൽ നിന്ന് ആയുധങ്ങളുടെ ശേഖരം പിടികൂടി. ബിഎസ്എഫും ജമ്മു കശ്മീർ പൊലീസും ചേർന്നാണ് ആയുധങ്ങൾ പിടികൂടിയത്. എ കെ 47 തോക്ക്, 790 വെടിയുണ്ടകൾ, മൂന്ന് ഗ്രെനേഡുകൾ, എട്ട് ഡിറ്റോനേറ്ററുകൾ എന്നിവയാണ് പിടികൂടിയത്. ഇതിനിടെ അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ പൊറുക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഇനിയൊരു സർജിക്കൽ സ്ട്രൈക്കിന് മടിയില്ലെന്നും പാകിസ്താന് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറിന്റെയും കീഴിൽ നടന്ന പ്രധാനചുവടുവെപ്പായിരുന്നു സർജിക്കൽ […]
സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു
സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന് (23) എന്നവരാണ് അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടമുണ്ടായത്. കുടുംബ സമേതം മദീനയിലേക്ക് പുറപ്പെട്ട ഇവരുടെ വാഹനം അപകടത്തില്‍പെടുകയായിരുന്നു. അപകടത്തില്‍പെട്ട മറ്റുള്ളവരെ പ്രാഥമിക ചികിത്സക്കുശേഷം ഡിസ്ചാര്‍ജ് ചെയ്തു.