വയനാട്ടില്‍ പാമ്പ് കടിയേറ്റ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. ആന്റിവെനം നല്‍കിയതോടെ കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബീനാച്ചി ഗവണ്മെന്റ് ഹൈസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റൈഹാന്‍ ഇന്നലെ സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പാമ്പ് കടിയേറ്റിരുന്നത്. ആദ്യം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും പിന്നീട് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റിയാണ് വിദഗ്ധ ചികിത്സ നല്‍കിയത്.
Related News
ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണമുന്നയിച്ച പരാതിക്കാരിയുടെ ഭര്‍ത്താവിന്റെയും ബന്ധുവിന്റെയും സസ്പെന്ഷന് ഡല്‍ഹി പൊലീസ് പിന്‍വലിച്ചു
ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണമുന്നയിച്ച പരാതിക്കാരിയുടെ ഭർത്താവിനെയും ഭർതൃസഹോദരനെയും ഡൽഹി പോലീസ് സർവീസിൽ തിരിച്ചെടുത്തു. താന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇരുവരെയും ഡല്‍ഹി പോലീസ് സസ്പെന്റ് ചെയ്തതെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാല്‍ സ്ത്രീ നല്കിയ പരാതി അടിസ്ഥാനരഹിതമാണെന്നായിരുന്നു സുപ്രീംകോടതി ജഡ്ജിമാരുടെ അന്വേഷണസമിതിയുടെ കണ്ടെത്തല്‍ വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പോലീസ് പരാതിക്കാരിയുടെ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ സഹോദരനുമെതിരെ നടപടിയെടുത്തത്. ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ഇരുവര്‍ക്കുമെതിരെ വകുപ്പ് തല അന്വേഷണവും സസ്പെന്‍ഷനുമായിരുന്നു നടപടി . ചീഫ് ജസ്റ്റിസിന്റെ ഓഫീസിലേക്ക് ഫോൺ വിളിച്ചുവെന്നതായിരുന്നു പരാതിക്കാരിയുടെ […]
മരടിലെ ഫ്ലാറ്റ് അവശിഷ്ടങ്ങള്‍ നീക്കാന്‍ ഒരു മാസം കൂടി വേണമെന്ന് കരാറുകാര്‍; പൊടിശല്യം രൂക്ഷം
മരടില്‍ പൊളിച്ച ഫ്ലാറ്റ് സമുച്ചയങ്ങളുടെ അവശിഷ്ടങ്ങള്‍ വേര്‍തിരിക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയ പരിധി അവസാനിച്ചു. നിലവില്‍ വേര്‍തിരിക്കലും മാലിന്യ നീക്കവും പാതിയെ പൂര്‍ത്തിയായിട്ടുള്ളൂ. ചൂട് കൂടിയത് മൂലം പ്രദേശത്തെ പൊടിശല്യത്തിനും കാര്യമായ കുറവുണ്ടായിട്ടില്ല. ഫ്ലാറ്റ് സമുച്ചയങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 45 ദിവസമാണ് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ അവശിഷ്ടങ്ങള്‍ പൂര്‍ണമായും വേര്‍തിരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഹോളി ഫെയ്ത്ത് എച്ച് ടു ഒ, ആല്‍ഫാ സെറീന്, ജെയിന് കോറല്‍ കോവ് എന്നീ സമുച്ചയങ്ങളുടെ അവശിഷ്ടങ്ങള്‍ പകുതിയോളം ഇനിയും നീക്കം […]
തൃശൂരില്‍ കനത്ത ജാഗ്രത: ഗുരുവായൂരില്‍ പ്രവേശനമില്ല
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. വിവാഹങ്ങള്‍ക്കും ഇനി മുതല്‍ അനുമതി നല്‍കില്ല. നേരത്തെ നിശ്ചയിച്ച രണ്ട് വിവാഹങ്ങള്‍ ഇന്ന് നടക്കും. ക്ഷേത്രത്തിലെ നിത്യപൂജ അടക്കമുള്ള ചടങ്ങുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തുടരും. തൃശൂര്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. തൃശൂരില്‍ കനത്ത ജാഗ്രത തൃശൂര്‍ ജില്ലയില്‍ 14 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോവിഡ് പോസിറ്റീവായവരില്‍ ആറ് പേര് ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ രണ്ട് […]