Pravasi Switzerland

ശ്രീ ബാബു വേതാനിയുടെ ഭാര്യാ സഹോദരി ശ്രീമതി ലീലാമ്മ ജോൺ (72) ഇലഞ്ഞികണ്ണാടിക്കര നിര്യാതയായി

ഇലഞ്ഞികണ്ണാടിക്കര പരേതനായ കെ.കെ ജോണിനെറ സഹധർമ്മണി ശ്രീമതി ലീലാമ്മ ജോൺ (72) നിര്യാതയായി. പരേത പായിക്കാട്ട് കുടുംബാംഗമാണ്. സംസ്ക്കാര ശുശ്രൂഷ ഭവനത്തിൽ 18.12.19 ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ആരംഭിച്ച് സേവ്യർ പൂരം (കൂര് ) സെന്റ് സേവ്യേഴ്സ് കത്തോലിക്കാ പള്ളിയിൽ നടത്തുന്നതാണ്.

മക്കൾ പീറ്റർ കെ ജോൺ (സജി) പോൾ കെ ജോൺ (റജി), ബിജി സാബു, തിരുവാങ്കുളം മരുമക്കൾ ബിജി പോൾ കണം കൊമ്പിൽ രാമപുരം, സാബു മഠത്തിപറമ്പിൽ തിരുവാങ്കളം.