വിരമിക്കാന്‍ നേരം മെഡിക്കല്‍ ലീവുകള്‍ ബാക്കി. അങ്ങനെ 50 വര്‍ഷത്തെ ബാക്കി വന്ന മെഡിക്കല്‍ ലീവുകള്‍ വിറ്റു, ലഭിച്ചതാകട്ടെ, 21 കോടി രൂപയും..! നിര്‍മ്മാണക്കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയില്‍(എല്‍ ആന്‍ഡ് ടി) നിന്ന് നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായി വിരമിച്ച അനില്‍ എം. നായിക്കിന്റേതാണ് ഈ ഞെട്ടിപ്പിക്കുന്ന നേട്ടം.
കമ്പനിയുടെ 2017-18 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. ഇത്തരത്തില്‍ അവധികളില്‍ നിന്ന് ലഭിച്ച 21.33കോടി രൂപയും വിവിധ ആനുകൂല്യങ്ങളും ഉള്‍പ്പെടെ അദ്ദേഹത്തിന് ആകെ ലഭിച്ചത് 137 കോടി രൂപയോളമാണ്. 2.7 കോടി രൂപയാണ് നായിക്കിന്റെ അടിസ്ഥാന ശമ്പളം.
പ്രൈമറി സ്കൂൾ അധ്യാപകന്റെ മകനായ അനിൽ നായിക് 1965ലാണ് ജൂനിയർ എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ചത്. പിന്നീട് മാനേജിങ് ഡയറക്ടർ – സി.ഇ.ഒ പദവിയിലും ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ പദവിയിലുമെത്തി. ഈ വർഷം പത്മവിഭൂഷണും ലഭിച്ചിരുന്നു. തന്റെ വരുമാനത്തിന്റെ 75%വും സാമൂഹിക പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കുമെന്ന് നായിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.