സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് ധവളപത്രം പുറത്തിറക്കി. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് പഠിക്കാൻ യു.ഡി.എഫ് നിയോഗിച്ച വി.ഡി സതീശൻ എം.എൽ.എ അധ്യക്ഷനായ സമിതിയാണ് ധവളപത്രം തയ്യാറാക്കിയത്. നികുതി പിരിവിലെ കാര്യക്ഷമത കുറവ് ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും ധൂർത്തും ആണ് സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധവളപത്രം പുറത്തിറക്കിയത്.
Related News
വെല്ലൂരില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം: തിരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. അത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയിട്ടില്ലെന്നും കമ്മീഷന് വക്താവ് വ്യക്തമാക്കി. വെല്ലൂരില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി വിതരണം ചെയ്യാനെത്തിച്ച പണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലും 18ാം തിയതിയാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദായ നികുതി വകുപ്പ് കഴിഞ്ഞ മാസം നടത്തിയ റെയ്ഡില്‍ വെല്ലൂരിലെ ഡിഎംകെ […]
നിത്യയോപയാഗ സാധനങ്ങളുടെ ജി എസ് ടി; കേന്ദ്രം വ്യക്തത വരുത്തണമെന്ന് ധനമന്ത്രി
നിത്യയോപയാഗ സാധനങ്ങളുടെ ജി എസ് ടിയിൽ കേന്ദ്രം വ്യക്തത വരുത്തണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിലവിലെ നിയമം ആരും ദുരുപയോഗം ചെയ്യരുത്. കേരളത്തിന്റെ നിലപാട് കൗൺസിൽ വ്യക്തമാക്കി. വലിയ കടകളിലെ ബ്രാൻഡ് ഉത്പന്നങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. ചില്ലറയായി വിൽക്കുന്നതിന് നികുതി ഏർപ്പെടുത്താൻ പാടില്ലെന്നാണ് നിലപാട്. 5 ശതമാനം നികുതി ഈടാക്കില്ലെന്ന് സർക്കാർ പറഞ്ഞിട്ടില്ല. 75 ശതമാനം കച്ചവട സ്ഥാപനങ്ങളിലും 5 ശതമാനം നികുതി ബാധകമല്ല. കേന്ദ്ര സർക്കാർ കാര്യങ്ങൾ മനസിലാകും എന്നാണ് കരുതുന്നത്. മിൽമ […]
കുടിലതന്ത്രം എല്ലാവരും മനസിലാക്കണമെന്ന് കെമാല്‍ പാഷ
പൗരത്വ നിയമ ഭേദഗതിക്കെതിരെ ആലപ്പുഴയിൽ വമ്പൻ റാലി. ലജ്നത്തുൾ മുഹമ്മദിയയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു. വർഗ്ഗത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിക്കാനുള്ള കുടിലതന്ത്രം എല്ലാവരും മനസിലാക്കണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് റിട്ട. ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. ലജ്നത്തുൾ മുഹമ്മദിയയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ താലൂക്കിലെ മുഴുവൻ മഹല്ല് ജമാഅത്തുകളിൽ നിന്നും സാംസ്കാരിക മേഖലകളിൽ നിന്നുളളവരുമാണ് മഹാറാലിയിൽ പങ്കെടുത്തത്. കളർകോട് ബൈപ്പാസിൽ നിന്നാരംഭിച്ച റാലി നഗരചത്വരത്തിൽ സമാപിച്ചു. ഭാരത്തിന്റെ അടിസ്ഥാന മൂല്യം മതനിരപേക്ഷതയാണ്. മതത്തിന്റെ പേരിൽ […]