പൌരത്വബില്‍, എന്‍.ആര്.സി എന്നിവയില്‍ പ്രതിഷേധിച്ച് സംയുക്ത സമിതി 17ന് ഹര്‍ത്താല്‍ നടത്തും. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ,ഡി.എച്ച്.ആര്.എം, ജമായത്ത് കൌണ്‍സില്‍ തുടങ്ങി 35 ഓളം സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന സമീപനത്തിലേക്ക് കേന്ദ്രം പോകുമ്പോള്‍ അതിനൊരു ജനകീയ പ്രതിരോധം ആവശ്യമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താലെന്ന് സംഘടനകള്‍ അറിയിച്ചു. 35ഓളം സംഘടനകളാണ് ഒരുമിച്ച് ഹര്‍ത്താലിന് പിന്തുണയുമായ് രംഗത്ത് എത്തിയത്.
Related News
കോഴിക്കോട് മത്സ്യമാര്‍ക്കറ്റുകളില്‍ നിന്നും പഴകിയ മീന്‍ പിടിച്ചെടുത്തു
കോഴിക്കോട് നഗരത്തിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു. മത്സ്യത്തില്‍ അമോണിയയും ഫോര്‍മാലിനും ചേര്‍ത്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധന നാളെയും തുടരും. രാവിലെ പുതിയാപ്പ ഹാര്‍ബറിലും വലിയങ്ങാടിയിലെ സെന്റര്‍ മാര്‍ക്കറ്റിലുമായിരിന്നു പരിശോധന. പഴകിയതും മതിയായ രീതിയില്‍ സുക്ഷിക്കാത്തതുമായ മത്സ്യങ്ങള്‍ പിടിച്ചെടുത്തു. മത്സ്യങ്ങളില്‍ അമോണിയം, ഫോർമാലിൻ കലർത്തിയിട്ടുണ്ടോ എന്നറിയാന്‍ വിദഗ്ദ പരിശോധനക്കായി സാമ്പിളുകളും ശേഖരിച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന. ഇതര […]
സുഹൃത്തിനെ അടിച്ചു വീഴ്ത്തി; തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിക്ക് ക്രൂര പീഡനം
തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിക്ക് ക്രൂര പീഡനം. സുഹൃത്തിനെ അടിച്ചു വീഴ്ത്തിയായിരുന്നു പീഡിപ്പിച്ചത്. സംഭവത്തിൽ ആറു പേർ പൊലീസ് പിടിയിലായി . രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് കൈയ്ക്കും കാലിനും പരുക്കേറ്റു. കാഞ്ചീപുരത്താണ് സംഭവം. പത്തിലധികം സ്ത്രീകളെ പീഡിപ്പിച്ച സംഘമാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.
പത്മനാഭ സ്വാമി ക്ഷേത്രഭരണത്തിൽ രാജകുടുംബത്തിന്റെ അവകാശം ശരിവെച്ച് സുപ്രീം കോടതി; ക്ഷേത്രഭരണത്തിന് പുതിയ കമ്മിറ്റികൾ
രാജഭരണം ഇല്ലാതായെങ്കിലും രാജാവിന്റെ വ്യക്തിപരമായ അധികാരം ഇല്ലാതായിട്ടില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളിയത് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല രാജ കുടുംബത്തിനില്ലെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി. രാജാവ് അന്തരിച്ചുവെന്നത് രാജ കുടുംബത്തിനുള്ള അവകാശങ്ങൾ ഇല്ലാതാക്കുന്നില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ക്ഷേത്ര ഭരണത്തിന് രാജ കുടുംബാംഗങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികളും അടങ്ങുന്ന പുതിയ കമ്മിറ്റി രൂപീകരിക്കാനുള്ള തിരുവിതാംകൂർ രാജകുടുംബത്തിന്റെ നിർദേശവും ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന്റെ […]