പൗരത്വ ഭേദഗതി ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. പാകിസ്താനിലേയും ബംഗ്ലാദേശിലേയും അഫ്ഗാനിസ്താനിലേയും മുസ്ലിംകള്ക്ക് പൗരത്വം നല്‍കണമെന്നാണോ പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് അമിത് ഷാ ചോദിച്ചു. ഇന്ത്യയിലെ മുസ്ലിംകള് ഇവിടുത്തെ പൗരന്മാരായി തുടരുമെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളെ റദ്ദ് ചെയ്യുന്ന ബില്ലാണ് ഇതെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു. ബില്ലിന് മേല്‍ രാജ്യസഭയില്‍ ചര്‍ച്ച തുടരുകയാണ്. ലോക്സഭയിൽ സർക്കാറിന് എളുപ്പത്തിൽ പാസാക്കാനായ ബിൽ രാജ്യസഭയിൽ പ്രതിപക്ഷ സഹായം കൂടാതെ വിജയിപ്പിക്കാൻ കഴിയില്ല. രാജ്യസഭയിൽ ബിൽ പരാജയപ്പെട്ടാൽ സംയുക്ത പാർലമെന്റ് വിളിച്ചു ചേർക്കാനും കേന്ദ്ര സർക്കർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
Related News
നമ്മുടെ സൈനികരെ ആയുധമില്ലാതെ അയച്ചതെന്തിന്? രാഹുല്‍ ഗാന്ധി
നമ്മുടെ സൈനികരെ നിരായുധരായി രക്തസാക്ഷികളാവാന്‍ അയച്ചത് എന്തിനെന്നാണ് രാഹുലിന്റെ ട്വീറ്റ്. നമ്മുടെ സൈനികരെ ആയുധമില്ലാതെ അയച്ചതെന്തിനെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിരായുധരായ നമ്മുടെ സൈനികരെ കൊല്ലാന്‍ ചൈനക്ക് എങ്ങനെ ധൈര്യം വന്നുവെന്നും രാഹുല്‍ ചോദിച്ചു. നമ്മുടെ സൈനികരെ നിരായുധരായി രക്തസാക്ഷികളാവാന്‍ അയച്ചത് എന്തിനെന്നാണ് രാഹുലിന്റെ ട്വീറ്റ്. How dare China kill our UNARMED soldiers? Why were our soldiers sent UNARMED to martyrdom?pic.twitter.com/umIY5oERoV — Rahul Gandhi (@RahulGandhi) June 18, […]
കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 18,000 കോടി രൂപ കൈമാറിയതായി പ്രധാനമന്ത്രി
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായി അടുത്ത ഗഡുവായി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 18,000 കോടി രൂപ കൈമാറി. ഒന്‍പത് കോടി കര്‍ഷകര്‍ക്കാണ് പ്രയോജനം ചെയ്യുക. കര്‍ഷകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തുന്നതിനിടെയാണ് മോദി പണം കൈമാറിയതായി പ്രഖ്യാപിച്ചത്. പ്രതിവര്‍ഷം ഓരോ കര്‍ഷകന്റെയും അക്കൗണ്ടിലേക്ക് 6000 രൂപ വീതം കൈമാറുന്നതാണ് പിഎം കിസാന്‍ സമ്മാന്‍ നിധി. ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്കാണ് തുക കൈമാറുന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം ഒരു മാസത്തിലേക്ക് കടക്കുകയാണ്. കര്‍ഷകരെ എന്നും തെറ്റിദ്ധരിപ്പിക്കാനാണ് […]
ശ്രീനഗറില്‍ ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍
ജമ്മു കശ്മീരില്‍ സുരക്ഷ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് ആക്രമണമെന്ന് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടല്‍ തുടരുകയാണ്.\തീവ്രവാദ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീനഗറിലെ ഖോന്‍മോഹ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ സൈന്യത്തിന് നേരെ വെടിവെപ്പുണ്ടായതായും, ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമട്ടല്‍ തുടരുകയാണെന്നും സംഭവത്തില്‍ ഇതുവരെ ആരെങ്കിലും കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ലെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.