National

കശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ മോചനം;

ഫാറൂഖ് അബ്ദുല്ലയടക്കം ജമ്മു കശ്മീരില്‍ തടവില്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കന്മാരെ മോചിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടില്ല. സിറ്റിങ് എം.പിയും മുന്‍ മുഖ്യമന്ത്രിമാരും അടക്കമുള്ള നേതാക്കന്മാരെ എപ്പോഴാണ് മോചിപ്പിക്കുകയെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രജ്ഞന്‍ ചൌധരിയുടെ ചോദ്യത്തിനാണ് ലോക്സഭയില്‍ അമിത്ഷായുടെ മറുപടി. സര്‍ക്കാറിന് ശരിയായ സമയമായെന്ന് തോന്നുന്ന ഘട്ടത്തില്‍ അവരെ മോചിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കശ്മീരിന്‍റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രീംകോടതി ഭരണഘടന ബഞ്ച് വാദം കേൾക്കുകയാണ്.