India Kerala

പുനര്‍നിര്‍മാണത്തിനായി 1000 കോടി, നവ കേരളത്തിനായി 25 പദ്ധതികള്‍

നാരായണ ഗുരുവിനെ പരാമർശിച്ചു കൊണ്ടായിരുന്നു ധനമന്ത്രിയുടെ ബജറ്റവതരണത്തിന്റെ തുടക്കം. ഇനി പുനർനിർമ്മാണത്തിന്റെ ഘട്ടമാണെന്നും പ്രളയകാലത്തെ ഒരുമയെ ലോകം വിസ്മയത്തോടെ കണ്ടുവെന്നും തോമസ് ഐസക് പറഞ്ഞു.

സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. നാരായണ ഗുരുവിനെ പരാമർശിച്ചു കൊണ്ടായിരുന്നു ധനമന്ത്രിയുടെ ബജറ്റവതരണത്തിന്റെ തുടക്കം. ഇനി പുനർനിർമ്മാണത്തിന്റെ ഘട്ടമാണെന്നും പ്രളയകാലത്തെ ഒരുമയെ ലോകം വിസ്മയത്തോടെ കണ്ടുവെന്നും തോമസ് ഐസക് പറഞ്ഞു.

എന്നാല്‍ പ്രളയം ഒരുമിപ്പിച്ച ജനതയെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമം നടന്നുവെന്നും ഇത് പ്രളയത്തിന് ശേഷമുള്ള രണ്ടാമത്തെ ദുരന്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വനിതാമതില്‍ മലയാളിയുടെ ആത്മാഭിമാനം ഉയര്‍ത്തിയെന്നും ജില്ലകളില്‍ ഇതിന് തുല്യമായ പരിപാടികള് സംഘടിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
നവോത്ഥാന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി. 1000 കോടി രൂപ പുനര്‍നിര്‍മാണത്തിനായി വകയിരുത്തും. നവകരേളത്തിനായി 25 പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു.