മലയാളി താരം സഞ്ജു സാംസണ് കാര്യവട്ടം ടി20യിലും അവസരം ലഭിച്ചില്ല. ഹൈദരാബാദില്‍ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നുപിടിച്ച ടീമില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തയ്യാറാകാതിരുന്നതോടെയാണ് സഞ്ജു സാംസണ് അവസരം ലഭിക്കാതെ പോയത്. കാര്യവട്ടത്ത് നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കാന്‍ സഞ്ജുവിന് കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.
ഓപണര്‍ ശിഖര്‍ ധവാന് പകരക്കാരനായാണ് സഞ്ജു ടീമിലിടം പിടിച്ചത്. എന്നാല്‍ രോഹിതിനൊപ്പം ഓപ്പണ്‍ ചെയ്ത ലോകേഷ് രാഹുല്‍ മികച്ച കളിയാണ് പുറത്തെടുത്തത്. മോശം ഫോമിലുള്ള പന്തിനെ പൂര്‍ണ്ണമായി പിന്തുണച്ച് നേരത്തേ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും രംഗത്തെത്തിയിരുന്നു. ഇതോടെ സഞ്ജുവിന് അവസരം കിട്ടാനുള്ള സാധ്യത വിരളമായിരുന്നു.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഇടം നേടിയെങ്കിലും സഞ്ജു സാംസണ് ഒരു കളി പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. പിന്നാലെ വന്ന വിന്‍ഡീസ് ടി20 ടീമില്‍ നിന്നും ആദ്യഘട്ടത്തില്‍ സഞ്ജു പുറത്താവുകയും ചെയ്തു. ഓപണര്‍ ശിഖര്‍ ധവാന് പരിക്കേറ്റ് കളിക്കാന്‍ സാധ്യമാകാതെ വന്നപ്പോള്‍ മാത്രമാണ് സഞ്ജുവിന് ടീമിലേക്കുള്ള വിളി വന്നത്. എന്നാല്‍, വിന്‍ഡീസിനെതിരായ പരമ്പരയിലും സഞ്ജുവിന് ഡഗ് ഔട്ടില്‍ ഇരുന്ന് കാലം കഴിക്കേണ്ടി വരുമോ എന്ന് കാത്തിരുന്നറിയാം. ഒരു ടി20 മത്സരം കൂടിയാണ് ഇന്ത്യക്ക് വിന്‍ഡീസിനെതിരെ ഉള്ളത്.
വിജയ് ഹസാരെ ട്രോഫിയില്‍ ഗോവക്കെതിരെ കേരളത്തിന് വേണ്ടി ഇരട്ട സെഞ്ചുറി നേടിയതോടെയാണ് സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തെളിഞ്ഞത്. 2015ല്‍ 21 വയസുള്ളപ്പോഴാണ് സഞ്ജു ആദ്യമായി ഇന്ത്യയുടെ ടി 20 ടീമിലെത്തുന്നത്. അന്ന് ഒരു മത്സരത്തില്‍ നിന്നും 19 റണ്‍ നേടിയ സഞ്ജുവിന് പിന്നീട് അവസരം ലഭിക്കുന്നത് ഇപ്പോഴാണ്.
കാര്യവട്ടം ടി20
ഇന്ത്യ ടീം- രോഹിത് ശര്‍മ്മ, രാഹുല്‍, വിരാട്, ശ്രേയസ്, പന്ത്, ശിവം ദുബെ, ജഡേജ, വാഷിംങ്ടണ്‍ സുന്ദര്‍, ചഹാര്‍, ഭുവി, ചാഹല്‍
വെസ്റ്റ് ഇന്‍ഡീസ് ടീം – സിമ്മണ്‍സ്, ലൂയിസ്, ബ്രാണ്ടണ്‍, ഹേറ്റ്‌മേയര്‍, പൂരന്‍, പൊള്ളാര്‍ഡ്, ഹോള്‍ഡര്‍, ഖാരെ പെരി, കെസ്‌റിക് വില്യംസ്, കോര്‍ട്ട്‌നെയ്ല്‍, ഹെയ്ഡണ്‍ വാല്‍ഷ്