യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയുള്ളവരുടെ പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കി. എംപിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ 10 പേരാണ് പട്ടികയിലുള്ളത്. ഷാഫി പറമ്പില്‍, ശബരീനാഥ് , ഹൈബി ഈഡന്, രമ്യാ ഹരിദാസ് തുടങ്ങിയവരും പട്ടികയിലുണ്ട്.
Related News
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്. നേതാക്കളോട് മറ്റന്നാള്‍ ബെംഗളൂരുവിലേക്ക് എത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ ആണ് വിളിച്ചത്. ബെംഗളൂരുവിലെത്തിയ നേതാക്കളുമായി മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബദലായി ഐക്യനിര കെട്ടിപ്പടുക്കാന്‍ സംയുക്ത പ്രതിപക്ഷ യോഗം ബെംഗളുരുവില്‍ നടക്കാനിരിക്കുകയാണ്. 26 പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കളാണ് യോഗത്തിന് പങ്കെടുക്കാനായെത്തിത്. ഈ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുക, ഭരണഘടനാപരമായ അവകാശങ്ങളും നമ്മുടെ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും ഉറപ്പാക്കുക എന്ന […]
കല്ലാർകുട്ടി ഡാമിൻറെ ഒരു ഷട്ടർ കൂടി തുറന്നു; പുറത്തേക്ക് ഒഴുക്കി വിടുന്ന ജലത്തിൻ്റെ അളവ് കൂട്ടി
കല്ലാർകുട്ടി ഡാമിൻറെ ഒരു ഷട്ടർ കൂടി തുറന്നു. പുറത്തേക്ക് ഒഴുക്കി വിടുന്ന ജലത്തിൻ്റെ അളവ് കൂട്ടി. രണ്ടു ഷട്ടറും കൂടി 90 സെൻറീമീറ്റർ ആണ് തുറന്നിരിക്കുന്നത്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിൻറെ അളവ് കൂടിയതിനാലാണ് കൂടുതൽ ഒരു ഷട്ടർ കൂടി തുറന്നത്. സംസ്ഥാനത്ത് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവധി. കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും […]
ബെന്നി ബെഹനാന്റെ രാജിയിലേക്ക് നയിച്ചത് എ ഗ്രൂപ്പിലെ വടംവലി: കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
എം എം ഹസന് വേണ്ടി ഇരട്ട പദവി ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയണമെന്ന് സ്വന്തം ഗ്രൂപ്പിൽ നിന്ന് ആവശ്യം ഉയർന്നതായിരുന്നു ബെന്നി ബെഹനാന്റെ അതൃപ്തിക്ക് കാരണം. കെ മുരളീധരൻ ഉന്നയിച്ച പരാതിയും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നുള്ള ബെന്നി ബെഹനാന്റെ രാജിയും ഉണ്ടാക്കിയ തർക്കം കോൺഗ്രസിൽ മൂർച്ഛിക്കുകയാണ്. കെ മുരളീധരൻ കെപിസിസിയോടുള്ള അതൃപ്തി പരസ്യമാക്കിയതിൽ മുതിർന്ന നേതാക്കൾക്ക് നീരസമുണ്ട്. തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനാണ് നീക്കം. എ, ഐ ഗ്രൂപ്പുകളിലെ തർക്കമായിരുന്നു കോൺഗ്രസിലെ പ്രശ്നമെങ്കിൽ ഇപ്പോൾ […]