സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു. എറാണകുളം മാര്‍ക്കറ്റില്‍ സവാളക്ക് ഇന്ന് 130 രൂപയാണ് വില. ചെറിയുള്ളിക്ക് 145 രൂപയാണ്. വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെയും കുടുംബ ബജറ്റിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഉത്പാദക സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥയാണ് വിപണിയിലെ വിലവർധനയ്ക്ക് കാരണം.
Related News
ഉത്തരേന്ത്യയിൽ ശീതതരംഗം അവസാനിച്ചു; കഠിനതണുപ്പിന് നേരിയ ശമനം
ഉത്തരേന്ത്യയിൽ ശീതതരംഗം അവസാനിച്ചതോടെ കഠിനതണുപ്പിന് അൽപം കുറവ് വന്നു. ജനുവരി 5 വരെ ശീതതരംഗ സാധ്യത ഇല്ലെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം ഒഡീഷയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശീതതരംഗ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുണ്ട്. ഡിസംബർ അവസാന ആഴ്ചയിലും ജനുവരി ആദ്യ ആഴ്ചയിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഡൽഹിയിൽ 7 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. കാശ്മീരിൽ മഞ്ഞുവീഴ്ച തുടരുകയാണെങ്കിലും കുറഞ്ഞ താപനില സാധാരണ നിലയേക്കാൾ ഉയർന്നു. രാജസ്ഥാനിലും തണുപ്പിന്റെ തീവ്രതയിൽ നേരിയ […]
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്; രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി
യൂണിവേഴ്സിറ്റി കോളേജിലെ അഖില്‍ ചന്ദ്രന് വധശ്രമക്കേസിലെ രണ്ടു പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം അനുവദിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിലയിരുത്തി. അതേസമയം യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളില്‍ പ്രതിഷേധിച്ച് കാമ്പസ് ഫ്രണ്ട് ഇന്ന് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി. അഖില്‍ വധശ്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് വഞ്ചിയൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ഗുരുതര […]
‘അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരെ അവഹേളിക്കരുത്’; പി ടി ഉഷക്കെതിരെ ശശിതരൂര്‍
ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഗുസ്തി താരങ്ങള്‍ ജന്തര്‍മന്തറില്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് പി ടി ഉഷ നടത്തിയ പരാമര്‍ശത്തിനെതിരെ ഡോ. ശശി തരൂര്‍. അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊളളുന്നത് എങ്ങിനെയാണ് രാഷ്ട്രത്തിന്റെ പ്രതിഛായയെ കളങ്കപ്പെടുത്തിയതെന്ന് ശശി തരൂര്‍ ട്വിറ്ററിലൂടെ ചോദിച്ചു. അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവരുമായി ചര്‍ച്ച നടത്തുന്നതിനും ന്യായമായ നടപടികള്‍ സ്വീകിരിക്കുകന്നതിനും പകരം അവര അവഹേളിക്കുന്നത് ശരിയില്ലന്നും ശശി തരൂര്‍ തന്റെ ട്വിറ്ററില്‍ പറഞ്ഞു. ‘ലൈംഗികപീഡന പരാതി നൽകിയിട്ടും നീതി ലഭിക്കാതെ തെരുവിലിറങ്ങേണ്ടി വന്ന കായിക താരങ്ങളെ ഉഷ അവഗണിച്ചു. […]