കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യത.
Related News
ബി.ജെ.പി-ശിവസേന സഖ്യത്തില്‍ അതൃപ്തി; 26 കൗണ്‍സിലര്‍മാരും 300ഓളം പ്രവർത്തകരും ഉദ്ധവ് താക്കറെക്ക് രാജിക്കത്ത് നൽകി
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി – ശിവസേന സഖ്യത്തില്‍ അതൃപ്തി. 26 കൗണ്‍സിലര്‍മാരും 300ഓളം പ്രവർത്തകരും അധ്യക്ഷന്‍ ഉദ്ധവ് താക്കറെക്ക് രാജിക്കത്ത് നൽകി. സീറ്റ് വിഭജനത്തിൽ ശിവസേനയെ അവഗണിച്ചെന്നും സ്ഥാനാര്‍ത്ഥിത്വം അനര്‍ഹര്‍ക്ക് നല്‍കിയില്ലെന്നും ആരോപിച്ചാണ് നീക്കം. കഴിഞ്ഞ മാസവും 200 പ്രവര്‍ത്തകര്‍ രാജിവച്ചിരുന്നു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 150ഉം ശിവസേനക്ക് 124ഉം സീറ്റുകളാണ് അനുവദിച്ചത്. 135 സീറ്റ് നല്‍കണമെന്നായിരുന്നു ശിവസേനയുടെ ആവശ്യം. മുഖ്യമന്ത്രി പദം എന്ന ആവശ്യവും ശിവസേന ഉന്നയിച്ചിരുന്നു. ഇതൊന്നും അംഗീകരിക്കാന്‍ ബി.ജെ.പി തയ്യാറായിട്ടില്ല. […]
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെയും ഇ.ഡി അന്വേഷണം ഊർജ്ജിതമാക്കുന്നു
ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടട്രേറ്റ്. ചെറുതും വലുതുമായ പദ്ധതികളില്‍ കമ്മീഷന് ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. ശിവശങ്കരനൊപ്പം പ്രവർത്തിച്ച കൂടുതല്‍ ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്തേക്കും. അതേസമയം സ്വർണക്കടത്ത് കേസില്‍ നയതന്ത്ര പരിരക്ഷയുണ്ടായിരുന്ന കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ എന്‍ഐഎയും കസ്റ്റംസും ആരംഭിച്ചിട്ടുണ്ട്. ചെറുതും വലുതുമായ വിവിധ പദ്ധതികളില്‍ ശിവശങ്കരനും ഒപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും കമ്മീഷന് ഇടപാട് നടത്തിയിട്ടുണ്ടോ എന്നാണ് ഇഡിയുടെ സംശയം. പല […]
വിഴിഞ്ഞം സമരം പതിനഞ്ചാം ദിവസം; മന്ത്രിതല ഉപസമിതി സമരസമിതി നേതാക്കളുമായി ഇന്ന് ചർച്ച നടത്തും
വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരം പതിനഞ്ചാം ദിവസം. മന്ത്രിതല ഉപസമിതി സമരസമിതി നേതാക്കളുമായി ഇന്ന് ചർച്ച നടത്തും. പൊലീസ് മർദിച്ചെന്നാരോപിച്ച് പ്രക്ഷേധക്കാർ നടത്തിവന്ന നിരാഹാര സമരം ഇന്നലെ രാത്രി അവസാനിപ്പിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്. തുറമുഖ നിർമ്മാണ കേന്ദ്രത്തിന് അകത്തു കയറി പ്രതിഷേധിക്കാനാണ് ഇന്നും സമരസമിതിയുടെ തീരുമാനം . സമരക്കാരുമായി മന്ത്രി തല ഉപസമിതി ഇന്ന് വീണ്ടും ചർച്ച നടത്തും. ഞ്ഞായറാഴ്ച ചർച്ച നിശ്ചയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി അറിയിച്ചില്ലെന്ന് കാട്ടി […]