ആര്‍എസ്പി സംസ്ഥാന സമ്മേളനത്തില്‍ കടുത്ത വിഭാഗീയത. സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ ചൊല്ലി ഷിബു ബേബി ജോണും എ.എ അസീസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഇരുവിഭാഗവും മത്സരം ഉറപ്പിക്കുകയാണ്. സമവായം ഉണ്ടായില്ലെങ്കില്‍ ആര്‍എസ്പി പിളര്‍പ്പിലേക്ക് നീങ്ങുമെന്നും സൂചന പുറത്തുവരുന്നുണ്ട്. ആര്‍എസ്പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സമ്മേളന പ്രതിനിധികളില്‍ പലരും ഉന്നയിക്കുന്നത്. നേതൃത്വത്തിന് വാര്‍ധക്യമാണെന്നും സെക്രട്ടറി സ്ഥാനത്തുനിന്ന് എ എ അസീസ് ഒഴിയണമെന്നുമാണ് യുവാക്കളുടെ ആവശ്യം. മൂന്ന് പ്രാവശ്യം സെക്രട്ടറി സ്ഥാനത്തിരിക്കുകയും 80 വയസ് കഴിയുകയും ചെയ്ത അസീസ് മാറി പകരം […]
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ആലോചിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണോ എന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും. കൂടുതല്‍ നിയന്ത്രണങ്ങള്‍ എന്നതു തന്നെയാണ് യോഗത്തിന്റെ അജണ്ട. സ്കൂള്‍ നിയന്ത്രണം, ഓഫിസുകളിലെ ഹാജര്‍നില കുറയ്ക്കല്‍, പൊതു ഇടങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വാരാന്ത്യനിയന്ത്രണം തുടങ്ങി കടുത്ത നിര്‍ദേശങ്ങളാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മുന്നോട്ട് വയ്ക്കുന്നത്. തിങ്കളാഴ്ചയാണ് കൊവിഡ് അവലോകനയോഗം അവസാനം ചേര്‍ന്നത്. സ്കൂളുകള്‍ […]
ഇടുക്കി പൊന്മുടി വനമേഖലയിൽ നിന്നും തലയോട്ടി കണ്ടെത്തി. പൊന്മുടി ജലാശയത്തിൽ മീൻ പിടിക്കാൻ എത്തിയവരാണ് തലയോട്ടി കണ്ടത്. ഇടുക്കി പൊന്മുടി വനമേഖലയിൽ നിന്നും തലയോട്ടി കണ്ടെത്തി. പൊന്മുടി ജലാശയത്തിൽ മീൻ പിടിക്കാൻ എത്തിയവരാണ് തലയോട്ടി കണ്ടത്. രാജാക്കാട് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. വൈകീട്ട് ആറുമണിയോടെയാണ് സംഭവം. തലയോട്ടി ഫൊറന്‍സിക് പരിശോധനക്ക് അയക്കും. സംഭവവുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രദേശത്ത് നിന്ന് കാണാതായവരെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.