തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു നൽകിയ പരാതിയിൽ ആറ് എസ്.എഫ്.ഐ പ്രവർത്തകരും എസ്. എഫ്.ഐ നൽകിയ പരാതിയിൽ മൂന്ന് കെ.എസ്.യു പ്രവർത്തകരുമാണ് നിലവിൽ അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്. മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാണെന്നാണ് പൊലീസിന്റെ വാദം. എന്നാൽ കെ.എസ്.യു പ്രവർത്തകൻ നിതിൻ രാജിനെ കൊളേജ് ഹോസ്റ്റലിൽ വച്ച് മര്‍ദ്ദിച്ച മഹേഷിനെ ഇതുവരെ പിടികൂടിയിട്ടില്ല. നിതിന്റെ സർട്ടിഫിക്കറ്റുകൾ മഹേഷ് കത്തിച്ചതായും പരാതിയിട്ടുണ്ട്. മഹേഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് അന്വേഷണത്തിൽ മെല്ലപ്പോക്ക് തുടരുന്നുവെന്ന് കെ.എസ്.യു ആരോപിക്കുന്നു. അതേസമയം സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കോളേജ് ഇന്ന് അവധിയാണ്. സമാധാനാന്തരീക്ഷം നിലനിർത്താൻ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കാൻ പ്രിൻസിപ്പാൽ തീരുമാനിച്ചിട്ടുണ്ട്.
Related News
പിവി അൻവറിന്റെ പാർക്ക് തുറക്കാൻ സർക്കാർ അനുമതി
പി വി അൻവർ എംഎൽഎയുടെ പാർക്ക് തുറക്കാൻ സർക്കാർ അനുമതി. പാർക്ക് ഭാഗികമായി തുറക്കാനാണ് അനുമതി നൽകിയത്. ആദ്യം കുട്ടികളുടെ പാർക്കും പുൽമേടും തുറന്ന് നൽകും. ഘട്ടം ഘട്ടമായി പാർക്ക് മുഴുവൻ തുറക്കാനാണ് നീക്കം. 2018ലാണ് നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് പാർക്ക് പൂട്ടിയത്.(pv anvar kakkadam poyil park can opened partially) ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ക്ക് നില്ക്കുന്ന സ്ഥലം നിരപ്പുള്ളതും പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്തതെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. […]
കണ്ണൂരിലെ സദാചാര ഗുണ്ടായിസം; രണ്ട് പേര് അറസ്റ്റില്‍
കണ്ണൂരിലെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിവേരി സ്വദേശികളായ അബ്ദുള്‍ സലാം, മുഹമ്മദ് ഷക്കീല്‍ എന്നിവരാണ് അറസ്റ്റിലായത്. യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളിലുള്ളവരാണ് ഇവര്‍. വീട്ടമ്മയെ ഫോണ്‍ ചെയ്തുവെന്നാരോപിച്ചാണ് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചത്. ചക്കരക്കല്ല് ഇരിവേരി സ്വദേശി സാജിദിനെ കഴിഞ്ഞ 20നാണ് ഒരു സംഘം ആളുകള്‍ വീട്ടിലാക്രമിച്ച് കയറി തട്ടിക്കൊണ്ടു പോയത്. കാറില്‍ കയറ്റി കൊണ്ടുപോയി ഒരു വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വീട്ടമ്മയായ യുവതിയുടെ ഫോണ്‍ നമ്പര്‍ എവിടെ നിന്ന് […]
25 വീടുകളിലും 14 ഓഫിസുകളിലും ഒരേ സമയം എന്‍ഐഎ റെയ്ഡ്; നിരവധി നേതാക്കള്‍ കസ്റ്റഡിയില്‍
കേരളത്തില്‍ 39 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ 14 ഓഫിസുകളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നാണ് എന്‍ഐഎ പറയുന്നത്. എന്‍ഐഎ ഡയറക്ടര്‍ ദിന്‍കര്‍ ഗുപ്ത നേരിട്ടാണ് റെയ്ഡ് ഏകോപിപ്പിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ അബൂബക്കര്‍, നസറുദീന്‍ എളമരം എന്നിവര്‍ എന്‍ഐഎ കസ്റ്റഡിയിലായിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. […]