നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ ആരംഭിച്ചു. കോടതിയിൽ ഹാജരാകാ തിരുന്ന 9-ാം പ്രതി സനിൽകുമാറിന്റെ ജാമ്യം കോടതി റദ്ദാക്കി. കേസ് വീണ്ടും അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.
നടിയെ അക്രമിച്ച കേസിൽ വിചാരണ നടപടിക്രമങ്ങളുടെ ഭാഗമായി ഒന്നാം പ്രതി പൾസർ സുനിയടക്കം 8 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി. കേസിൽ 12 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ രണ്ട് അഭിഭാഷകരെ ഹൈക്കോടതി പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. 8-ാം പ്രതി ദിലീപ് വിദേശത്തായതിനാൽ ഇന്ന് ഹാജരായില്ല. 9-ാം പ്രതി സനിൽ കുമാറിന് നേരത്തെ ജാമ്യം’ അനുവദിച്ചെങ്കിലും ഇന്ന് കോടതിയിൽ ഹാജരാകാത്തതിനാൽ ജാമ്യം റദ്ദാക്കുകയായിരുന്നു.
ജയില്‍ മാറണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മണികണ്ഠന് നല്കിയ കത്ത് കോടതി തള്ളി. സുപ്രിം കോടതി ആറ് മാസത്തിനകം വിചാരണ നടപടി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിചാരണ കോടതി നടപടികൾ ‘ വേഗത്തിലാക്കുന്നത്. വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന ദിലീപ് കേസ് ഇനി പരിഗണിക്കുന്ന മൂന്നിന് കോടതിയിൽ ഹാജരായേക്കും. നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനുള്ള അപേക്ഷയും വിചാരണ കോടതിയിൽ സമർപ്പിക്കും.
നടിയെ അക്രമിച്ച കേസിൽ വിചാരണ ആറ് മാസനത്തിനകം പൂര്‍ത്തിയാക്കണമെന്ന് നിർദേശിച്ച് ഹൈക്കോടതി വനിതാ ജഡ്ജിയെ ചുമതലപ്പെടുത്തിയിരുന്നു. സുപ്രിം കോടതിയും ആറ് മാസത്തിനകം വിചാരണ നടപടി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിചാരണ കോടതി ഇന്ന കേസ് പരിഗണിക്കുന്നത്. എറണാ കുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും ഹൈക്കോടതി നിര്‍ദേശ പ്രകാരം കേസ് ഫയലുകൾ കൊച്ചിയിൽ വനിതാ ജഡ്ജിയുള്ള സി.ബി.ഐ കോടതിയിലേക്ക് മാറ്റി വിചാരണയുടെ പ്രാഥമിക നടപടി ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സുപ്രിം കോടതിയെ സമീപിച്ചത്.
സുപ്രിം കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ വിചാരണ കോടതി നടപടി തുടര്‍ന്നിരുന്നില്ല. ദ്യശ്യങ്ങള്‍ പരിശോധിക്കാന്‍ മജിസ്ടേറ്റിനെ സമീപിക്കാമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചകതോടെ ഇത്തരത്തിലൊരാവശ്യം ദിലീപ് ഉന്നയിച്ചേക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പിച്ച ഹരജി തള്ളിയതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പിച്ച അപ്പീലും കോടതിയുടെ പരിഗണനയിലാണ്. എങ്കിലും സുപ്രിം കോടതി സമയം നിശ്ചയിച്ചതോടെ വിചാരണ കോടതി നടപടികളുമായി മുന്നോട്ടുപോകും.