നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. മൂന്നര കിലോ സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസാണ് പിടികൂടിയത്. അബുദാബിയിൽ നിന്ന് വന്ന എയർ ഏഷ്യ, ഇത്തിഹാദ് വിമാനങ്ങളിലെ യാത്രക്കാരായ കോഴിക്കോട് സ്വദേശികളിൽ നിന്നാണ് സ്വർണം പിടികൂടിയത്. ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം.
Related News
രക്ഷാദൗത്യം അവസാന ഘട്ടത്തിൽ; ഹെലികോപ്റ്റർ ഉടൻ എത്തും
പാലക്കാട് മലമ്പുഴയിൽ മലയുടെ മുകളിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിൻ്റെ രക്ഷാദൗത്യം അവസാന ഘട്ടത്തിൽ. ഹെലികോപ്റ്റർ ഉടൻ എത്തും. മലയുടെ മുകളിലെത്തിയ രക്ഷാ സംഘം താഴേക്ക് കയർ ഇട്ടുകൊടുത്തിരുന്നു. എന്നാൽ, ഈ കയറിൽ പിടിച്ച് കയറാനുള്ള ആരോഗ്യം ബാബുവിന് ഉണ്ടോ എന്നതിൽ സംശയമുണ്ട്. ബാബുവിനെ ഉയർത്താനുള്ള ശ്രമവും നടക്കുകയാണ്. മറ്റൊരു കയറിലൂടെ സേനാംഗങ്ങൾ താഴേക്കിറങ്ങാനും ശ്രമിക്കുന്നുണ്ട്. മലമ്പുഴയിലെ ചെറാട് മലയിൽ ബാബു കുടുങ്ങിയിട്ട് 73 മണിക്കൂർ പിന്നിടുകയാണ്. (babu rescue helicopter malampuzha) രക്ഷാപ്രവര്‍ത്തകര്‍ റോപ്പ് ഉപയോഗിച്ച് ബാബുവിനടുത്തേക്ക് എത്താന്‍ […]
ശത്രുവിന്റെ വെടിയേൽക്കാത്ത വാഹനങ്ങൾ; ബുളറ്റ് പ്രൂഫ് വാഹനങ്ങളുടെ മാതൃക നിര്‍മിച്ച് സജീവന്
ബുളറ്റ് പ്രൂഫ് വാഹനങ്ങളുടെ മാതൃക നിര്‍മിച്ച് പഴഞ്ഞി അയ്നൂർ സ്വദേശി കോടത്തൂര്‍ വീട്ടില്‍ സജീവന്. 18 വര്‍ഷം യുഎഇയില്‍ ബുളറ്റ് പ്രൂഫ് വാഹന നിര്‍മാണ കമ്പിനിയില്‍ ജോലി ചെയ്ത സജീവന് അയ്നൂരിലാണ് ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കാനുള്ള കേരളത്തിലെ ആദ്യത്തെ കമ്പിനി നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ നിര്‍മിച്ച വാഹനത്തിന്റെ മാതൃക ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം മാറ്റി നിര്‍മിച്ച് നല്‍കും. മിലിട്ടറി, പൊലീസ്, വിവിഐപികള്‍ എന്നിവരുടെ സുരക്ഷയ്ക്കാണ് ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കുന്നത്. ശത്രുക്കള്‍ തോക്കുകള്‍ ഉപയോഗിച്ച് വെടിവെച്ചാലും ബുളറ്റുകള്‍ വാഹനത്തിന് അകത്തേക്ക് എത്തില്ല. […]
പ്ലസ് ടു കോഴ ആരോപണം; കെ.എം.ഷാജി എം.എൽ.എയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും
അഴീക്കോട് സ്കൂളിലെ പ്ലസ് ടു കോഴ ആരോപണത്തിൽ കെ.എം.ഷാജി എം.എൽ.എയെ എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. എല്ലാ വിവരങ്ങളും രേഖകളും ഇ.ഡിക്ക് കൈമാറിയതായി കെ.എം.ഷാജി അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട ഏജൻസിയാണ് കാര്യങ്ങൾ അന്വേഷിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ കൈമാറുമെന്നും ഷാജി പറഞ്ഞു. കെ.എം ഷാജിയെ ഇന്നലെ പതിനൊന്നര മണിക്കൂറാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. പ്രധാനമായും എം.എല്‍.എ ആയതിന് ശേഷമുള്ള സാമ്പത്തിക സ്ഥിതി, സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് കൊണ്ടാണ് ഷാജിയെ ഇന്നും […]