ആസ്വാദകരാൽ നിറഞ്ഞു കലോത്സവത്തിന്റെ ആദ്യദിനം. രാത്രി വൈകിയും നീണ്ട ആദ്യദിനം സമാപിക്കുമ്പോൾ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത് . രണ്ടാമതായി തൊട്ട് പിറകെ കണ്ണൂർ ജില്ല ആദ്യ ദിനം പൂർത്തിയാക്കി.തിരുവാതിരയും മിമിക്രിയുമുൾപ്പടെയുള്ള ജനപ്രിയ ഇനങ്ങളാണ് ഇന്നും അരങ്ങിലെത്തുക .
ആദ്യ ദിനം ജനപ്രിയ ഇനങ്ങളായ നാടകത്തിനും പ്രധാന വേദിയിലെ മോഹിനിയാട്ടത്തിനും മത്സരം ആരംഭിച്ചത് മുതൽ നിറഞ്ഞ കാണികളുടെ പിന്തുണയുണ്ടായിരുന്നു .ഏതാണ്ട് എല്ലാ വേദികളിലും ആദ്യ ദിനത്തിൽ നിറഞ്ഞ സദസ്സായിരുന്നു. കാസർകോട്ടുകാരുടെ കലയോടുള്ള ഇഷ്ടമാണ് ഓരോ വേദിയിലെയും കാഴ്ചക്കാർ പങ്കുവെക്കുന്നത്. രണ്ടാം ദിനമായ ഇന്ന് തിരുവാതിരയും ഒപ്പനയുമടക്കമുള്ള ജനപ്രിയ ഇനങ്ങളാണ് അരങ്ങിലെത്തുക . ഓരോ വേദികളും ആസ്വാദകരാൽ നിറയുമെന്നുറപ്പ്.