അറുപതാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട്ട് അരങ്ങുണര്‍ന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തിയതോടെ കലോത്സവത്തിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമായി. അല്പസമയത്തിനകം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് മേള ഉദ്ഘാടനം ചെയ്യും. നടന് ജയസൂര്യ മുഖ്യാതിഥിയാകും. 28 വേദികളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 239 ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മാറ്റുരക്കുന്നത്.
Related News
വിദ്യക്കെതിരെ മാത്രമല്ല, വിദ്യ കാട്ടാൻ ആത്മവിശ്വാസം നൽകുന്ന വിജയനെതിരെ കൂടി പ്രതികരിക്കണം; വീണ എസ് നായർ
വ്യാജരേഖ ചമച്ച കേസിൽ ഉൾപ്പെട്ട എസ്എഫ്ഐ നേതാവ് കെ.വിദ്യയുമായി ബന്ധപ്പെട്ട് പ്രതികരിച്ച സിപിഐഎം നേതാവ് പി.കെ.ശ്രീമതിക്ക് ‘ഉപദേശ’വുമായി യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്.നായർ. വിദ്യയുടെ “വ്യാജ വിദ്യ” ഒറ്റപ്പെട്ട സംഭവമല്ല. കുത്തഴിഞ്ഞ ഒരു വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രതീകം മാത്രമാണത്. ഇ എം എസും, ഇ കെ നായനാരും, വി എസ് അച്യുതാനന്തനും അടങ്ങുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ ഭരിച്ചപ്പോൾ വിദ്യാഭ്യാസ രംഗം ഇത്ര കുത്തഴിഞ്ഞിട്ടില്ലായിരുന്നു.വിദ്യയ്ക്കെതിരെ മാത്രമല്ല, വിദ്യമാർക്ക് വ്യാജ വിദ്യ കാട്ടാൻ ആത്മവിശ്വാസം നൽകുന്ന വിജയനെതിരെ കൂടി […]
റിയ ദുർമന്ത്രവാദം നടത്തിയിരുന്നെന്ന് സുശാന്തിന്റെ അടുത്ത സുഹൃത്ത്; നടിക്കായി അന്വേഷണം ഊർജിതമാക്കി ബിഹാർ പൊലീസ്
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി ബിഹാർ പൊലീസ്. റിയ ചക്രവർത്തി മുന്നോട്ട് വരണമെന്ന് ബിഹാർ ഡി.ജി.പി ഗുപ്തേശ്വർ പാണ്ഡെ ആവശ്യപ്പെട്ടു. സുപ്രധാന രേഖകൾ മുംബൈ പൊലീസ് കൈമാറുന്നില്ലെന്ന് ബിഹാർ അന്വേഷണസംഘം കുറ്റപ്പെടുത്തി. അതേസമയം, റിയ ദുർമന്ത്രവാദം നടത്തുമായിരുന്നുവെന്ന് സുശാന്തിന്റെ അടുത്ത സുഹൃത്തും ആരോപിച്ചു. സുശാന്തിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണ അടക്കം കുറ്റങ്ങൾ ചുമത്തപ്പെട്ട നടി റിയ ചക്രവർത്തിയെ കണ്ടെത്താൻ ബിഹാർ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തിരച്ചിൽ ഊർജിതമായി തുടരുന്നതിനിടെയാണ്, […]
തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം; ഭൂമികുലുങ്ങിയത് രണ്ട് തവണ
തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെയാണ് രണ്ട് തവണയാണ് ഭൂമി കുലുങ്ങിയത്. ഭൂചലനം അഞ്ച് സെക്കൻ്റ് നീണ്ടു നിന്നെന്ന് നാട്ടുകാർ പറഞ്ഞു. പനംകുറ്റി, വാൽക്കുളമ്പ്, പോത്തുചാടി,രക്കാണ്ടി മേഖലയിലും പ്രതിഫലനമുണ്ടായി. നിരവധി വീടുകളുടെ ചുവരുകളിൽ വിള്ളൽ രൂപപ്പെട്ടു. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നേരത്തെ തൃശൂർ പീച്ചി അണക്കെട്ട് പരിസരത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ മറ്റ് അനിഷ്ട […]