രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തെന്ന് പ്രതിപക്ഷം രാജ്യസഭയില്‍. തൊഴിലില്ലായ്മ രൂക്ഷമായെന്നും GDP തകർന്നെന്നും കോണ്‍ഗ്രസ് വിമര്‍ശമുന്നയിച്ചു. രാജ്യത്തെ നിക്ഷേപം താഴോട്ട് പോയെന്നും വിമര്‍ശനമുയര്‍ന്നു. പ്രതിപക്ഷ ആരോപണത്തിന് ധനമന്ത്രി നിര്‍മ്മല സീതാരാമന് അല്‍പ്പസമയത്തിനകം മറുപടി പറയും.
Related News
ഇത് നമ്മൾ തിരിച്ചു പിടിച്ച ഓണം: ആവശ്യസാധനങ്ങളുടെ സപ്ലൈകോ വില ഇങ്ങനെ
പ്രളയത്തെ ഒരിക്കല്‍ കൂടി തോല്പിച്ച് വീണ്ടും ഓണമുണ്ണാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. കുന്നോളമുണ്ടായ നഷ്ടങ്ങളെയും ഒരിക്കലുമുണങ്ങാത്ത മുറിവുകളെയും കുറച്ചു സമയത്തേക്കെങ്കിലും നമുക്ക് മറക്കാം. പുതിയ പ്രതീക്ഷകളേ വരവേറ്റു കൊണ്ട് ഓണം ആഘോഷിക്കാനുള്ള അവസരമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ഇത്തവണയും സപ്ലൈകോ വഴി വിതരണം ചെയ്യുന്നുണ്ട്. അരി മുതല്‍ ചെറുപയര്‍ വരെയുള്ള സാധനങ്ങള്‍ വന്‍വിലക്കുറവാണ് ഉള്ളത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണം വിറ്റും ഓണം ഉണ്ണണം, മലയാളിയുടെ ഓണസങ്കല്‍പ്പം ഇങ്ങനെയാണ്. ഓണാഘോഷങ്ങള്‍ വിഭവസമൃദ്ധമാക്കാനുള്ള ഉത്സാഹത്തിലാണ് ലോകമെങ്ങുമുള്ള […]
നിയമസഭാ തെരഞ്ഞെടുപ്പ് ; ബിഹാറിൽ രണ്ടാം ഘട്ടം 53.51% പോളിംഗ്
ബിഹാർ നിയമ സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടിങ് പൂർത്തിയായപ്പോൾ 53.51 ശതമാനം പോളിങ് രേഖപ്പെടുത്തി. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 2.85 കോടി ജനങ്ങൾ സമ്മതിദായകാവകാശം രേഖപ്പെടുത്തി. കോവിഡ് മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടന്നത്. മുഴുവൻ വോട്ടുകളുടെ കണക്കെടുപ്പ് കൂടി നടന്നാൽ പോളിംഗ് ശതമാനത്തിൽ ഇനിയും വർദ്ധനവുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കോവിഡ് രോഗികൾക്ക് വോട്ടു ചെയ്യാനായി വൈകീട്ട് ആറു മണിവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിരുന്നു. ഇന്ന് നടന്ന രണ്ടാംഘട്ട […]
ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല…
‘നമ്മള് ഭാരത്തിലെ ജനങ്ങള്‍ ഭാരതത്തെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരത്തിലെ എല്ലാ പൗരന്മാര്ക്കും സാമൂഹികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാര, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്നതിനും ഭ്രാതൃഭാവം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട്’…… ലോകത്തിലെ ഏറ്റവും ബൃഹത്തായ ഭരണഘടനയുടെ ചരിത്രം സ്വാതന്ത്ര സമര പോരാട്ടങ്ങളുടെയും ചെറുത്തുനില്‍പ്പിന്റെയും ചരിത്രം കൂടിയാണ്. വീര സമരനായകരുടെ രക്തത്തിന്റെയും ത്യാഗത്തിന്റെയും ഗന്ധമുണ്ട് നാം […]