തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആന്ധ്രപ്രദേശില്‍ തെലുഗു ദേശം പാര്‍ട്ടി അരയും തലയും മുറുക്കി രംഗത്ത്. വോട്ടര്‍മാര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്കി ജീവിതം ആയാസരഹിതമാക്കുന്നതിനായി പതിനാല് മില്യണ്‍ ഫോണുകളാണ് ഈയടുത്ത് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഓര്‍ഡര്‍ ചെയ്തത്. ഇതിന് തൊട്ടുപിന്നാലെയാണ് തൊഴില്‍ രഹിതരായ ബ്രാഹ്മണ യുവാക്കള്‍ക്ക് സ്വിഫ്റ്റ് ഡിസയര്‍ കാറുകള്‍ വിതരണം ചെയ്യാന്‍ ആന്ധ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇതിന്റെ ഭാഗമായി ബ്രാഹ്മണ യുവാക്കള്‍ക്ക് 30 സ്വിഫ്റ്റ് ഡിസയര്‍ കാറുകള്‍ അമരാവതിയിലെ ക്യാമ്പ് ഓഫിസില്‍ വെച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിതരണം ചെയ്യും. ബ്രാഹ്മിണ്‍ വെല്‍ഫയര്‍ കോര്പ്പറേഷന് ഇതിനായി രണ്ട് ലക്ഷം സബ്സിഡി പണം നല്‍കും. കാറിന്റെ പത്ത് ശതമാനം പണം ലഭിച്ചവര്‍ തന്നെ നല്‍കണം. ബാക്കി പണം ആന്ധ്ര സര്‍ക്കാര്‍ ബ്രാഹ്മിണ്‍ കോ ഓപറേറ്റിവ് ക്രഡിറ്റ് സൊസൈറ്റി ഇന്സ്റ്റാളുമെന്റുകളിലൂടെ വകയിരുത്തും. ആദ്യ ഘട്ടത്തില്‍ 50 കാറുകളാണ് കോര്പറേഷന് നല്‍കുക. 1.5 ലക്ഷം ബ്രാഹ്മണ യുവാക്കള്‍ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കുമെന്ന് കോര്പറേഷന് ചെയര്മാന് വെമുരി ആനന്ദ് സൂര്യ പറഞ്ഞു.
Related News
തണ്ണീർ കൊമ്പൻ ചരിഞ്ഞു; സംഭവം ബന്ദിപ്പൂരിലെത്തിച്ചശേഷം
വയനാട് മാനന്തവാടിയിൽ ഇന്നലെ മയക്കുവെടി വെച്ച തണ്ണീർ കൊമ്പൻ ചരിഞ്ഞു. ബന്തിപ്പൂർ വച്ചാണ് കാട്ടാന ചരിഞ്ഞത്. കർണാടക സർക്കാർ ഔദ്യോഗികമായി കേരളത്തെ അറിയിച്ചു. കർണാടകയ്ക്ക് കൈമാറിയ ശേഷമായിരുന്നു കൊമ്പൻ ചരിഞ്ഞത്. ആരോഗ്യനില മോശമായിരുന്നുവെന്നാണ് വിവരം. പോസ്റ്റ്മോർട്ടം കേരളവും കർണാടകവും സംയുക്തമായി നടത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സൗമ്യ ശീലനായ ആനയായിരുന്നു. വിദഗ്ധ സമിതിയെ വെച്ച് സംഭവം പരിശോധിക്കും. ശാസ്ത്രീയമായ – സുതാര്യമായ അന്വേഷണം നടത്തുമെന്നും വനംമന്ത്രി 24 നോട് പ്രതികരിച്ചു. 17 മണിക്കൂർ നീണ്ട […]
ഹൈസ്കൂൾ വരെയുള്ള മുഴുവൻ അധ്യാപകരെയും മാറ്റാന്‍ തീരുമാനം
സുൽത്താൻ ബത്തേരി സർവജന സ്കൂളിലെ ഹൈസ്കൂൾ വരെയുള്ള മുഴുവൻ അധ്യാപകരെയും മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാർഥികൾ തന്നെ അധ്യാപകർക്കെതിരെ പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണ് പുനർവിന്യസിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകിയത്. തീരുമാനം ഈ ആഴ്ച തന്നെ നടപ്പിലാക്കാനാണ് ആലോചന. തങ്ങളുടെ സഹപാഠിയുടെ മരണത്തിന് ഉത്തരവാദികളായത് അധ്യാപകരാണെന്നായിരുന്നു വിദ്യാർഥികളുടെ നിലപാട്. ഈ സാഹചര്യത്തിൽ ഈ അധ്യാപകർക്ക് കീഴിൽ കുട്ടികളുടെ പഠനം അനുചിതമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് പത്താം ക്ലാസ് വരെയുള്ള അധ്യാപകരെ ജില്ലയിലെ മറ്റു സ്കൂളുകളിലേക്ക് മാറ്റി നിയമിക്കാൻ തീരുമാനിച്ചത്. ഹയർ […]
സസ്പെന്‍ഷനിലായ ജേക്കബ് തോമസിനെ തിരിച്ചെടുത്തേക്കും
സര്‍വീസ് ചട്ടം ലംഘിച്ച് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് സസ്പെന്‍ഷനിലായ ജേക്കബ് തോമസിനെ തിരിച്ചെടുത്തേക്കും. ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതു സംബന്ധിച്ച ഫയല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. അഴിമതി വിരുദ്ധദിനമായ ഡിസംബര്‍ ഒന്‍പതിന് ജേക്കബ് തോമസ് നടത്തിയ പ്രസംഗമാണ് സസ്പെന്ഷന് കാരണം. ഓഖി രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ ഏറെ പഴികേട്ട സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രതികരണമാണ് ജേക്കബ് തോമസില്‍ നിന്നുണ്ടായതെന്നാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിന് നല്കിയ […]