India Kerala

കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു

സംസ്ഥാന കമ്മറ്റി ഉൾപ്പെടെ സംസ്ഥാനത്തെ യൂത്ത് കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായാണ് ദേശീയ നേതൃത്വം കമ്മറ്റികൾ പിരിച്ചുവിട്ടത്. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പുമായി സംസ്ഥാനത്തെ നേതാക്കൾ സഹകരിക്കാത്തതിനാൽ ആരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുമില്ല. ഫലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തന രഹിതമായ അവസ്ഥയിൽ ആയി മാറി. യൂത്ത് കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് എതിരഭിപ്രായം ആണ് സംസ്ഥാനത്തെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഉള്ളത്.

സംഘടന തെരഞ്ഞെടുപ്പിലൂടെ നേതാക്കളെ കണ്ടെത്തുന്നത് വിഭാഗിയത വർദ്ധിക്കാൻ കാരണമാകുമെന്നും സമവായത്തിലൂടെ നേതൃത്വത്തെ കണ്ടെത്തണമെന്നും ആണ് സംസ്ഥാന നേതാക്കൾ നിലപാട്. ഇക്കാര്യം ഹൈക്കമാൻഡിന്റെ മുന്നിലെത്തിച്ച് അനുകൂലം തീരുമാനം ഉണ്ടാക്കിയെടുക്കാൻ ആണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ സംഘടനാ തെരഞ്ഞെടുപ്പിനെ ഭാഗമായുള്ള നടപടികളുമായി സഹകരിക്കേണ്ടന്ന നിർദ്ദേശം സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്. 24 മുതൽ തുടങ്ങിയ നാമനിർദ്ദേശ പത്രികാ സമർപ്പണത്തതിൽ ഇതുവരെ ആരും നാമനിർദേശപത്രിക സമർപ്പിച്ചിട്ടില്ല എന്നാണ് വിവരം. നാളെ കൂടി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസരമുണ്ട്. ഈ ദിവസങ്ങളിലും നാമനിർദ്ദേശപത്രിക ആരും സാധിച്ചി സമർപ്പിച്ചിട്ടില്ലങ്കിൽ സംഘടനാ തെരഞ്ഞെടുപ്പ് നടപടി തന്നെ റദ്ദാകും. എന്നാൽ സംഘടന തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടു പോകാനാണ് ആണ് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി ഉൾപ്പെടെ യൂത്ത് കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി ദേശീയ ജനറൽ സെക്രട്ടറി രവീന്ദ്രദാസ് ഉത്തരവിറക്കി. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിലാകും വിധമാണ് നടപടി. ഫലത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നുമില്ല എന്നാൽ തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റികളും ഇല്ല എന്ന സാഹചര്യത്തിൽ ആയി സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ദേശീയ നേതൃത്വം തമ്മിൽ അഭിപ്രായവ്യത്യാസമാണ് പുതിയ നടപടികളിൽ പ്രതിഫലിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് എതിരെ കോടതിയിൽ കേസ് വന്ന പശ്ചാത്തലത്തിൽ അതിനെ കുറിച്ച് അന്വേഷിക്കാൻ ദേശീയ നേതൃത്വം അന്വേഷണ കമ്മീഷനെ നിയോഗിച്ചതും വിവാദമായിട്ടുണ്ട്.