India National

30,000 കോടിയുടെ വായ്പാ തട്ടിപ്പ് പുറത്തുവിട്ട് കോബ്ര പോസ്റ്റ്

പുതിയ ബാങ്ക് വായ്പാ തട്ടിപ്പ് പുറത്തുവിട്ട് കോബ്രാ പോസ്റ്റ്. ബാങ്ക് വായ്പയുടെ രൂപത്തില്‍ 30,000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് വെളിപ്പെടുത്തല്‍. ദേവാന്‍ ഹൗസിങ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്.

എസ്.ബി.ഐ ഉള്‍പ്പെടെയുള്ള പൊതു മേഖല ബാങ്കുകള്‍ വായ്പ നല്‍കി. 11000 കോടി രൂപയാണ് എസ്.ബി.ഐ ബാങ്ക് വായ്പ നല്‍കിയത്. ഒരു ഈടും ഇല്ലാതെയാണ് വായ്പ അനുവദിച്ചത്. കടലാസ് കമ്പനികളിലൂടെ പണം സ്വകാര്യ വ്യകതിയിലേക്കും വിദേശത്തേക്കും ഒഴുകിയെന്നും എല്ലാ കമ്പനികള്‍ക്കും ഒരേ ഡയറക്ടര്‍മാര്‍ ആണെന്നും കോബ്ര പോസ്റ്റ് വെളിപ്പെടുത്തുന്നു.