കന്നടയിലെ ആരാധക വൃന്ദത്തിന്റെ പിന്തുണ വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രശസ്ത സിനിമാ താരം ഉപേന്ദ്ര. ലോകസഭ തെരഞ്ഞെടുപ്പില്‍ തന്റെ ഉത്തമ പ്രജകീയ പാര്‍ട്ടി 28 സീറ്റുകളിലും മത്സരിക്കുമെന്ന് ഉപേന്ദ്ര വ്യക്തമാക്കി. സ്വന്തം സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് വ്യക്തമായ ഒരു ഉത്തരം അദ്ദേഹം നല്‍കിയിട്ടില്ല.
കന്നട ചലച്ചിത്ര മേഖലയിലെ സൂപ്പര്‍ താരം ഉപേന്ദ്ര രൂപീകരിച്ച ഉത്തമ പ്രജകീയ പാര്‍ട്ടി വരുന്ന തെരഞ്ഞെടുപ്പില്‍ 28 സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. ചര്‍ച്ചകള്‍ നടക്കുകയാണ്. ഓട്ടോറിക്ഷ ചിഹ്നത്തിലായിരിക്കും മത്സരിക്കുക. സാധാരണക്കാര്‍ക്കായുള്ള പാര്‍ട്ടി എന്ന നിലയിലാണ് ഓട്ടോറിക്ഷ ചിഹ്നം തെരഞ്ഞെടുത്തിരിക്കുന്നത്. മത്സരത്തിന് എല്ലാ നിലക്കും തയ്യാറായതായി ഉപേന്ദ്ര വ്യക്തമാക്കി. താന്‍ മത്സരിക്കുമോ എന്ന അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
പാര്‍ട്ടിയിലെ മറ്റുള്ളവരെ പോലെ സ്ഥാനാര്‍ഥിയാകാനുള്ള ടെസ്റ്റ് പാസായാല്‍ മത്സരിക്കുമെന്നാണ് ഉപേന്ദ്ര കഴിഞ്ഞ ദിവസം പറഞ്ഞത്. ഏതായാലും ഇരുപത് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. ഇരുപത് പേര് ഇതിനോടകം സ്ഥാനാര്‍ഥിത്വത്തിനായി പാര്‍ട്ടിയെ സമീപിച്ചിട്ടുണ്ട്. അവരുടെ അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങൾ, ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെന്നാണ് ഉപേന്ദ്ര യുപിപിയെ വിശേഷിപ്പിച്ചത്.
യാഥാര്‍ഥ്യമാകാവുന്ന പ്രകടന പത്രിക മാത്രമേ പാര്‍ട്ടി അംഗീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. മുന്‍പ് കര്‍ണാടക പ്രഗ്ന്യാവന്തര ജനത പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉപേന്ദ്ര സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി വിടുകയും പുതിയ പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു.