മഹാരാഷ്ട്ര സഖ്യ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇന്ന് കോണ്‍ഗ്രസ്-എന്‍.സി.പി ചര്‍ച്ച നടക്കും. ഇന്നലെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ചര്‍ച്ച. ശിവസേന നേതാക്കള്‍ വെള്ളിയാഴ്ച യോഗം ചേരും.
എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍ , അജിത് പവാര്‍ എന്നിവരും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ എന്നിവരും തമ്മിലാണ് ചര്‍ച്ച. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളായ പൃഥ്വിരാജ് ചവാന്, അശോക് ചവാന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്നലെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇരു പാര്‍ട്ടികളുടെയും ഉന്നത് നേതൃത്വം ചര്‍ച്ച നടത്തുന്നത്. കരട് പൊതു മിനിമം പരിപാടി തയ്യാറായ സാഹചര്യത്തില്‍ അതില്‍ അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്. ഒപ്പം സഖ്യ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഏതൊക്കെ മന്ത്രിസ്ഥാനങ്ങള്‍ പങ്കിടണമെന്നതിലും ധാരണ ആവശ്യമാണ് ഇതിലാണ് പ്രധാനമായും ചര്‍ച്ച നടക്കുന്നത്.
ശിവസേനയുമായുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലെ വ്യത്യാസം പൊതുമിനിമം പരിപാടിയിലൂടെ മറികടക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അതേസമയം സര്‍ക്കാര്‍ രൂപികരണ ചര്‍ച്ചകള്‍ വൈകുന്ന സാഹചര്യത്തില്‍ ശിവസേന നേതാക്കള്‍ വെള്ളിയാഴ്ചയും യോഗം ചേരുന്നുണ്ട്.