റിപബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റില്‍ അന്വേഷണം എന്ന ആവശ്യം കടുപ്പിച്ച് കോണ്‍ഗ്രസ്. ദേശസുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടോയോ എന്ന് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എ കെ ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കള്‍ ഇന്ന് മാധ്യമങ്ങളെ കാണും. ടിആർപി തട്ടിപ്പ് കേസിലെ അന്വേഷണത്തിനിടെയാണ് ബലാകോട്ട് ആക്രമണം നേരത്തെ അറിഞ്ഞിരുന്നു എന്ന അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത് വന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള […]
ഐഎസ് ലഘുലേഖ കിട്ടിയെന്ന വ്യാജവാർത്തയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന ഐബിയാണ് അന്വേഷണം നടത്തുന്നത്. പൊലീസിൽ നിന്നും തെറ്റായ വിവരം ചോർന്നുവെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ രേഖകൾ പരിശോധിക്കും. ( palakkad isis notice fake news ) ഇന്നലെയാണ് പാലക്കാട് ഐഎസ് പോസ്റ്ററുകള്‍ കണ്ടെത്തിയെന്ന വാർത്ത പുറത്ത് വന്നത്. ഉടൻ തന്നെ വാർത്ത തള്ളി ജില്ലാ പൊലീസ് മേധാവി ആര് വിശ്വനാഥ് രംഗത്തെത്തി. ഐഎസ് പോസ്റ്ററുകള്‍ കണ്ടെത്തിയെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് […]
കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]