മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വിഷയവും പാര്‍ലമെന്റിലെ തന്ത്രങ്ങളും ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് നേതൃയോഗം ഡല്‍ഹിയില്‍ ചേരുകയാണ്. പിസിസി അധ്യക്ഷന്മാരും ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന ചുമതലയുള്ള സെക്രട്ടറിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. മഹാരാഷ്ട്രയിലെ യുപിഎ – ശിവസേന നേതാക്കള്‍ ഇന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Related News
‘ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വവും സോഷ്യലിസവും ഒഴിവാക്കി’; ആരോപണവുമായി അധീര്‍ രഞ്ജന്‍ ചൗധരി
പുതിയ പാര്‍ലമെന്റിലേക്ക് മാറുന്നതിന് മുന്നോടിയായി അംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ഒഴിവാക്കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ഭരണഘടനയുടെ പുതിയപതിപ്പില്‍ ഈ വാക്കുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് അധീര്‍ രഞ്ജന്‍ ചൗധരി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ് സെക്യുലര്‍ എന്ന വാക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 1976ലെ ഭേദഗതിക്കുശേഷമാണ് ഈ വാക്കുകള്‍ ഭരണഘടനയില്‍ […]
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളത്തിൽ വർധന
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു. മൂന്ന് ശതമാനമാണ് ക്ഷാമബത്തയിൽ വർധനവുണ്ടായത്. നേരത്തെ 31 ശതമാനമായിരുന്ന ക്ഷാമബത്ത ഇതോടെ 34 ശതമാനമായി ഉയർന്നു. ഇത് ശമ്പളത്തിൽ വർധനവിന് കാരണമാകും. 2022 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന.കേന്ദ്രസർക്കാരിന് 9544.50 കോടി രൂപയുടെ അധിക ബാധ്യത ഇതിലൂടെയുണ്ടാകും. 47.68 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാരെയും 68.62 ലക്ഷം പെൻഷൻകാർക്കും ഈ തീരുമാനം ഉപകാരപ്രദമായിരിക്കും.പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും വർദ്ധിപ്പിച്ചിട്ടുണ്ട്. ഏഴാമത് കേന്ദ്ര ശമ്പള കമ്മീഷൻ ശുപാർശ പ്രകാരമാണ് ശമ്പള വർധന. […]
കശ്മീരിലെ കുപ്വാരയില് സൈന്യവും ഭീകരരും ഏറ്റുമുട്ടി
കശ്മീരിലെ കുപ്വാരയില് സൈന്യവും ഭീകരരും ഏറ്റുമുട്ടി. മേഖലയില്‍ സൈന്യം തെരച്ചില്‍ നടത്തുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ തുടങ്ങിയത്. അതിനിടെ അതിർത്തി മേഖലകളിൽ പാകിസ്താന് വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. ഉറി സെക്ടറിൽ നാലിടത്താണ് ഇന്നലെ രാത്രി പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. രജൌരിയിലെ സുന്ദര്‍ബാനി, പൂഞ്ചിലെ മന്‍കോട്ട്, ഖാരി കര്‍മര, ദേഗവര് എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം പാക് വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായി. പൂഞ്ചില്‍ ഇന്നലെ രാവിലെയുണ്ടായ വെടിവെപ്പ് മണിക്കൂറുകള്‍ നീണ്ടു. […]