ടിയാന് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിക്കുന്നു താക്കോല്‍ ഡിസംബര്‍ ആറിന് പ്രദര്‍ശനത്തിന് എത്തും. പാരഗണ്‍ സിനിമാസിന്റെ ബാനറില്‍ സംവിധായകന് ഷാജി കൈലാസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ കിരണ്‍ പ്രഭാകരന് ആണ്. ഇതിനു മുന്‍പ് ടിയാനിലാണ് മുരളി ഗോപിയും ഇന്ദ്രജിത്തും ഒരുമിച്ചെത്തിയത്. ഇനിയയാണ് ചിത്രത്തിലെ നായിക.ഷാജി കൈലാസിന്റെയും ആനിയുടെയും മകന് റുഷിന്‍ ഈ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു.
Related News
ലഹരിമരുന്ന് അടിച്ച് അഭിമാനത്തോടെ ഉല്ലസിക്കുന്നു; ദീപിക, രണ്‍ബീര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ എം.എല്‍.എ
ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കായി ഒരു പാര്‍ട്ടി ഒരുക്കിയിരുന്നു. ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്ജുന് കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന് തുടങ്ങിയ താരങ്ങള്‍ വിരുന്നിനെത്തി. പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കരണ്‍ ജോഹറിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ശിരോമണി അകാലിദള്‍ എം.എല്‍.എ മജീന്ദര്‍ സിറ. ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയില്‍, എത്ര അഭിമാനത്തോടെയാണ് ബോളിവുഡ് താരങ്ങള്‍ ഉല്ലസിക്കുന്നതെന്ന് എം.എല്‍.എ ട്വീറ്റ് ചെയ്തു. […]
വിനോദ നികുതിയിളവ്, ഒരു ഡോസ് വാക്സിൻ എടുത്തവരെ തീയറ്ററിൽ പ്രവേശിപ്പിക്കണം; സർക്കാർ തീരുമാനം നാളെ
സിനിമ മേഖലയിലെ പ്രതിസന്ധി നാളത്തെ കൊവിഡ് അവലോകന യോഗത്തിൽ ചർച്ച ചെയ്യും. ഒരു ഡോസ് വാക്സിൻ എടുത്തവരെ തീയറ്ററിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യത്തിൽ അന്തിമ തീരുമാനം നാളെയുണ്ടാകും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും വിനോദ നികുതിയിളവിന്റെ കാര്യത്തിൽ തീരുമാനം. സംസ്ഥാനത്തെ സിനിമ മേഖലയിലെ പ്രതിസന്ധിയും പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച മന്ത്രിതല യോഗം ഇന്ന് ചേർന്നു. ഈ യോഗത്തിലാണ് സിനിമ മേഖലയിലെ സംഘടനകൾ ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യങ്ങൾ ചർച്ച ചെയ്തത്. മുഖ്യമന്ത്രിക്കൊപ്പം 5 വകുപ്പ് മന്ത്രിമാരും […]
കഴിഞ്ഞ വര്‍ഷം നമ്മള് അജ്ഞരായിരുന്നു, ഇന്ന് കൂടുതല്‍ കരുത്താര്‍ജ്ജിച്ചു
നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൈറസ് സിനിമ റിലീസ് ചെയ്യുമോ എന്ന ആശങ്കകള്‍ക്ക് വിരാമമിട്ട് സംവിധായകന് ആഷിഖ് അബു. ചിത്രം നേരത്തെ തീരുമാനിച്ചതു പോലെ ജൂണ്‍ 7ന് തന്നെ തിയറ്ററുകളിലെത്തുമെന്ന് ആഷിഖ് അറിയിച്ചു. ചിത്രം വേള്‍ഡ് വൈഡ് റിലീസാണ്. കഴിഞ്ഞ വർഷം നിപ ഭീതി വിതിച്ചപ്പോൾ നമ്മൾ അജ്ഞരും അസന്നദ്ധരുമായിരുന്നു. പക്ഷെ, നമ്മൾ കരുത്തോടെ, ആത്മവിശ്വാസത്തോടെ നിപയെ കുറിച്ച് കൂടുതൽ അറിഞ്ഞു, കൂടുതൽ സന്നാഹങ്ങൾ കരസ്ഥമാക്കി, അതിനെ നേരിട്ടു. ഇപ്പോൾ നിപയെ കുറിച്ചുള്ള വൈദ്യശാസ്ത്ര പാഠപുസ്തകത്തിൽ ഒരു […]