മകൻ വേഷമിട്ട നാൽപത്തിയൊന്ന് എന്ന ചിത്രം കാണാന്‍ മന്ത്രി ഇ.പി.ജയരാജൻ എംഎൽഎമാരുമായാണെത്തിയത്. എന്നാല്‍ സിനിമ മന്ത്രിയുടെ പാർട്ടിയെ ട്രോളിയെന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ വിമര്‍ശിച്ചു.
പാർട്ടിയെ ട്രോളിയതല്ല ചില കാര്യങ്ങളെ യാഥാർഥ്യത്തോടെ അവതരിപ്പിച്ചുവെന്ന് മന്ത്രിയുടെ മറുപടി. തിരുവനന്തപുരത്തെ മാൾ ഓഫ് ട്രാവൻകൂറിലെ തിയേറ്ററിലെത്തിയാണ് മന്ത്രിയും എം.എല്‍.എമാരും സിനിമ കണ്ടത്.
കമ്മ്യൂണിസവും യുക്തിവാദവും വിശ്വാസവുമൊക്കെ പലതരത്തില്‍ സിനിമയുടെ പ്രമേയങ്ങളായിട്ടുണ്ട്. എന്നാല്‍ അതില്‍ ശബരിമല കൂടി രംഗപ്രവേശം ചെയ്യുന്നിടത്താണ് ബിജു മേനോൻ നായകനാകുന്ന നാൽപത്തിയൊന്ന് വ്യത്യസ്ഥമാകുന്നത്. സിനിമ കണ്ട മന്ത്രിക്ക് പക്ഷേ മകന്റെ അഭിനത്തിലായിരുന്നു പ്രധാന ശ്രദ്ധ.
രാഷ്ട്രീയ ആക്ഷേപമാണെന്ന് ആരും തെറ്റിദ്ദരിക്കരുതെന്നായിരുന്നു സംവിധായകന്റെ അഭ്യർഥന.