പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ മൂന്ന് പേര്‍ക്കെതിരെ കൂടി കേസ് എടുത്തു. രതീഷ് ടി.എസ്, ലാലു രാജ്, എബിന് പ്രസാദ് എന്നിവര്‍ക്കെതിരെയാണ് കേസ്. വ്യാജ രേഖ ചമച്ചതിന് പൊലീസുകാരന് ഗോകുല്‍ വി.എമ്മിനെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസ് എടുത്തു. പരീക്ഷസമയത്ത് ഡ്യൂട്ടിയില്‍ നിന്നും അവധിയെടുത്ത് പ്രതികളെ സഹായിക്കുകയും വ്യാജരേഖ ചമച്ച് ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നെന്ന് കാണിക്കുകയും ചെയ്തതിനാണ് ഗോകുലിനെതിരെ പുതിയ എഫ്.ഐ.ആര് ചുമത്തിയിരിക്കുന്നത്. ഇതോട് കൂടി കേസിലെ പ്രതികളുടെ എണ്ണം ഒമ്പതായി.
Related News
‘ട്വന്റി 20 -ആം ആദ്മി സഖ്യത്തിന് ഇടതുപക്ഷത്തോടെ യോജിക്കാൻ കഴിയൂ’ : എം.സ്വരാജ്
കേരളം പിടിക്കാൻ നാലാം മുന്നണി പ്രഖ്യാപിച്ച് ആം ആദ്മിയും ട്വന്റി ട്വന്റിയും രംഗത്തെത്തിയതിന് പിന്നാലെ സഖ്യത്തിൽ പ്രതികരണവുമായി എം.സ്വരാജ്.ട്വന്റി 20 -ആം ആദ്മി സഖ്യത്തിന്റെ നിലപാടുകൾ ഇടത് പക്ഷ നിലപാടുകളോട് ചേർന്ന് നിൽക്കുന്നതാണെന്ന് എം സ്വരാജ് പറഞ്ഞു. തൃക്കാകരയിൽ അവർക്ക് ഇടതുപക്ഷത്തോടെ യോജിക്കാൻ കഴിയുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ മന്ത്രിമാർ തൃക്കാക്കരയിൽ ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നു എന്ന വി.ഡി സതീശന്റെ ആരോപണത്തോടും എം.സ്വരാജ് പ്രതികരിച്ചു. ശുദ്ധ അസംബന്ധമാണ് സതീശൻ പറയുന്നതെന്നും വി.ഡി. സതിശന്റേത് പരാജയപ്പെടും എന്ന […]
ഉത്തര്‍പ്രദേശില്‍ പത്തൊമ്പത്കാരിയെയും കാമുകനേയും മുറിയില്‍ പൂട്ടിയിട്ട് ചുട്ടുകൊലപ്പെടുത്തി
യുവതിയെയും കാമുകനെയും സമവായത്തിന് എന്ന പേരില്‍ വിളിച്ചുവരുത്തിയാണ് ബന്ധുക്കള്‍ ചുട്ടുകൊലപ്പെടുത്തിയത് ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ 19 വയസ്സുകാരിയേയും കാമുകനെയും മുറിയില്‍ പൂട്ടിയിട്ട് ചുട്ടുകൊലപ്പെടുത്തി. ബാന്ദയിലെ കരാച്ച ഗ്രാമത്തില്‍ ബുധനാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 23കാരനായ ഭോല, 19കാരിയായ പ്രിയങ്ക എന്നിവരെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. യുവതിയെയും കാമുകനെയും സമവായത്തിന് എന്ന പേരില്‍ വിളിച്ചുവരുത്തിയാണ് ബന്ധുക്കള്‍ ചുട്ടുകൊലപ്പെടുത്തിയത് . യുവതിയുടെ ബന്ധുക്കളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. 80 ശതമാനമത്തോളം […]
മൂന്നാറിൽ വീണ്ടും ഭീതി പരത്തി പടയപ്പ
മൂന്നാറിൽ വീണ്ടും ഭീതി പരത്തി പടയപ്പ എന്ന കാട്ടാന. മൂന്നാർ നയമക്കാട് ദേശീയപാതയിലൂടെ എത്തിയ വാഹനങ്ങൾ തടഞ്ഞു. 30 മിനിറ്റോളം റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരും വാഹന യാത്രകരും ബഹളം വച്ചാണ് പടയപ്പയെ തുരത്തിയത്.