സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ ഉണ്ടാകുന്ന വിധത്തില്‍ പോസ്റ്റുകളിട്ടാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. എല്ലാ ഫേസ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തിലാണെന്നും ഡി.ജി.പി വ്യക്തമാക്കി. സുരക്ഷയുടെ ഭാഗമായി മുഴുവന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനയും നടക്കും.
Related News
കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ഒരു സംഘം നിരന്തരം ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ]
കെ സുധാകരനുമായി ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിവാദങ്ങൾക്ക് പ്രസക്തിയില്ല. പുനഃസംഘടന ഉടൻ പൂർത്തിയാക്കും. കെ പി സിസി അധ്യക്ഷനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ഒരു സംഘം നിരന്തരം ശ്രമിക്കുന്നു. താൻ ഗ്രൂപ്പ് ഉണ്ടാക്കുന്നു എന്ന പ്രചാരണം ഇവര്‍ നടത്തുന്നു. ഈ നേതാക്കള്‍ക്ക് പാര്‍ട്ടിയോട് ഒരു കൂറും ഇല്ല. അവര്‍ നഷ്ടപ്പെട്ട അധികാര സ്ഥാനത്തെ മാത്രം ചിന്തിച്ച് ഇരിക്കുകയാണ്. നേതൃത്വം കൈമാറ്റപ്പെടുന്നതിനെ അതേ രീതിയില്‍ മനസിലാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിന്റെ […]
എല്ലാ ആഴ്ചയും മുസ്ലിംകളും ദലിതുകളും കൊല്ലപ്പെടുന്നു;
ആള്‍ക്കൂട്ട കൊലപാതകം പ്രതിപക്ഷം രാജ്യസഭയില്‍ ഉന്നയിച്ചു. ജാര്‍ഖണ്ഡ് അക്രമങ്ങളുടെയും ആള്‍കൂട്ട കൊലപാതകങ്ങളുടെയും ഫാക്ടറിയായി മാറിയെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. എല്ലാ ആഴ്ചയും മുസ്ലിംകളും ദലിതുകളും കൊല്ലപ്പെടുകയാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു. സബ്കാ സാത്, സബ്കാ വികാസ് നടപ്പിലാക്കണമെങ്കില്‍ രാജ്യത്ത് ജനങ്ങള്‍ ബാക്കിയുണ്ടാകണം. നിങ്ങള്‍ വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യ ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങള്‍ക്ക് സ്നേഹവും സഹവര്‍ത്തിത്വവും നിലനിന്നിരുന്ന പഴയ ഇന്ത്യ മതിയെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഗുലാം […]
നേതാവ് എവിടെ?; കോണ്‍ഗ്രസിനെതിരെ തരൂര്‍
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകുന്നതിനെതിരെ തുറന്നടിച്ച് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി മാറിയെന്നും, യുവ നേതാവ് പ്രസിഡന്റായി വരണമെന്നും എം.പി ആവശ്യപ്പെട്ടു. വിമര്‍ശനത്തിന് മറുപടി പറയാതെ മുതിര്‍ന്ന നേതാക്കള്‍ ഒഴിഞ്ഞുമാറി. കോണ്‍ഗ്രസ് അധ്യക്ഷപദം രണ്ട് മാസമായി ഒഴിഞ്ഞുകിടന്നിട്ടും തെരഞ്ഞെടുപ്പ് നടപടിയിലേക്ക് കടക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ശശി തരൂര്‍ പ്രകടിപ്പിച്ചത്. പരാമര്‍ശം വിവാദമായതിന് പിന്നാല മറ്റെന്നാള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗം വിളിച്ചു. കര്‍ണാടക, ഗോവ അടക്കം പാര്‍ട്ടിയിലെ പ്രതിസന്ധികള്‍ രൂക്ഷമാക്കിയത് […]