കോഴിക്കോട് റവന്യു ജില്ലാ കായികമേളയിൽ ഹാമർ ത്രോ മത്സരത്തിനിടെ അപകടം. ഹാമറിന്റെ കമ്പി പൊട്ടി വിദ്യാര്‍ഥിക്ക് പരിക്കേറ്റു. രാമകൃഷ്ണ മിഷൻ സ്ക്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ടി.ടി മുഹമ്മദ് നിഷാനാണ് പരിക്കേറ്റത്. എന്നാല്‍ ഹാമറിന്റെ ഭാരത്തില്‍ വ്യത്യാസമുണ്ടെന്ന വാര്‍ത്ത ശരിയല്ലെന്ന് റവന്യു ജില്ലാ സ്പോര്‍ട്സ് അസോസിയേഷന് സെക്രട്ടറി ജോസഫ് പറഞ്ഞു.
Related News
അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ വ്യോമസേന വിമാനത്തിൽ മലയാളിയും
അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ വ്യോമസേന വിമാനത്തിൽ മലയാളിയും. വ്യോമസേന ഉദ്യോഗസ്ഥനായ അനൂപ് കുമാറാണ്(29) കാണാതായ എ എൻ 32 വിമാനത്തിൽ ഉണ്ടായിരുന്നത്. കൊല്ലം അഞ്ചൽ സ്വദേശിയാണ് അനൂപ്. വിമാനത്തിനായുള്ള തെരച്ചിൽ തുടരുകയാണ്. അസമിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള യാത്ര മധ്യേ തിങ്കളാഴ്ചയാണ് വിമാനം കാണാതായത്. 11 വര്‍ഷമായി സൈന്യത്തിലുള്ള അനൂപ് ഒന്നരമാസം മുന്‍പ് നാട്ടിലെത്തിയിരുന്നു. ഭാര്യ വൃന്ദ. ആറുമാസം പ്രായമായ കുട്ടിയുമുണ്ട്. വിമാനം തകര്‍ന്നുവീണതിന്റെ അവശിഷ്ടങ്ങളോ മറ്റു വിവരങ്ങളോ കിട്ടിയിട്ടില്ലെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു.
വാളയാര്‍ കേസില്‍ അന്വേഷണം കാര്യക്ഷമമായില്ല, കുട്ടികളുടെ അമ്മയെ കൂടി പ്രതി ചേര്‍ക്കണമായിരുന്നു: സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൊലീസ് ആസ്ഥാനത്തേക്ക് കൈമാറി. അന്വേഷണത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്നും അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാഹ്യസമ്മര്ദങ്ങള്ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ വഴങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ കുട്ടികളുടെ അമ്മയെ കൂടി പ്രതിചേര്ക്കണമായിരുന്നുവെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അടുത്ത ബന്ധുക്കളാണ് പ്രതികള്‍. കുട്ടികളുടെ അമ്മയ്ക്ക് പല കാര്യങ്ങളും അറിയുമായിരുന്നു. അതുകൊണ്ട് അമ്മയെ കൂടി പ്രതി ചേര്‍ക്കണമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രൂവറി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട ഹരജി: ചെന്നിത്തലക്ക് കോടതിയുടെ വിമര്‍ശനം
ബ്രൂവറി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയില്‍ പ്രതിപക്ഷ നേതാവിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ഹൈകോടതിയും ഗവര്‍ണറും തള്ളിയ ആവശ്യവുമായി വന്നത് എന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി വിജിലന്‍സ് കേസുകളെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. കേസ് ഈ മാസം 22 ന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്ത് പുതുതായി മൂന്ന് ബ്രുവറിയും 1ഡിസ്റ്റലറിയും അനുവദിക്കാന്‍ തീരുമാനിച്ചതില്‍ അഴിമതിയുണ്ടായിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയെ സമീപിച്ചത്. നേരത്തെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി […]