പൊലീസ് നയങ്ങളെയെല്ലാം പിന്തുണക്കേണ്ട ബാധ്യത സിപിഐക്കില്ലെന്ന് കാനം രാജേന്ദ്രന്. ഉന്മൂലന സിദ്ധാന്തമാണ് പൊലീസ് നടപ്പാക്കുന്നത്. പൊലീസ് നിരത്തുന്ന തെളിവുകള്‍ അന്തിമമല്ല. മോദിയുടെ ഭരണം പോലെയാകരുത് കേരളത്തിലെ ഭരണമെന്നും കാനം രാജേന്ദ്രന് കൊച്ചിയില്‍ പറഞ്ഞു. ദേശാഭിമാനിയിലെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത് സി.പി.ഐയെ അല്ലെന്നും മുന്നണിയില്‍ തര്‍ക്കങ്ങളില്ലെന്നും കാനം വ്യക്തമാക്കി.
Related News
പാലായില്‍ കേരള കോണ്‍ഗ്രസിന് ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് ജോസഫ്
പാലായില്‍ കേരള കോണ്‍ഗ്രസിന് ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് പി.ജെ ജോസഫ്. കേരള കോണ്‍ഗ്രസ് പിന്തുണക്കുന്ന സ്ഥാനാര്‍ഥി മാത്രമാണ് ജോസ് ടോം. ജോസ് കെ മാണിയാണ് പാര്‍ട്ടി ചെയര്‍മാനെന്ന് പറയുന്ന ജോസ് ടോമിന് താനെന്തിന് ചിഹ്നം അനുവദിക്കണമെന്നും ജോസഫ് ചോദിച്ചു.സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവയ്ക്കില്ലെന്നും ജോസഫ് വ്യക്തമാക്കി. അതേസമയം ചിഹ്നം ലഭിക്കാന്‍ ധാരണയുണ്ടാക്കിയെന്ന ജോസ് വിഭാഗത്തിന്റെ പ്രസ്താവന ജോസഫ് ഗ്രൂപ്പ് തള്ളി. പാര്‍ട്ടി ഭരണഘടന പ്രകാരം ചിഹ്നം അനുവദിക്കേണ്ടത് താനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പി.ജെ ജോസഫ് കത്തയച്ചു.രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് […]
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ‘പുതുവത്സര സമ്മാനം’; ഇന്ധനവില കുറക്കുന്നതിൽ ഇന്ന് തീരുമാനം
രാജ്യത്തെ പെട്രോൾ ഡീസൽ വില കുറയ്ക്കുന്നത് സംബന്ധിച്ചുള്ള നിർണായക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം പാർട്ടി നേതൃയോഗത്തിൽ ഉയർന്നിരുന്നു. പുതുവത്സര സമ്മാനം എന്ന നിലയിൽ ഇന്ധന വില കുറയ്ക്കാനാണ് ആലോചിക്കുന്നത്. ഇതിനായി പെട്രോളിയം മന്ത്രാലയം ഇന്ധന വിതരണ കമ്പനികൾക്കുമേൽ സമ്മർദ്ദം ശക്തമാക്കിയിരുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് 8 രൂപ മുതൽ 10 രൂപ വരെ കുറയ്ക്കാനാണ് ആലോചന. ഇത് സംബന്ധിച്ച പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാർശ പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിയതായിയാണ് റിപ്പോർട്ടുകൾ. […]
സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ
കൊവിഡ് അതിതീവ്ര വ്യാപനം ബാധിച്ചിരിക്കെ സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. പൊതുഗതാഗതത്തിനും ചരക്കു നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല. കൂട്ട പരിശോധനയില്‍ ശേഖരിച്ച ശേഷിക്കുന്ന സാമ്പിളുകളുടെ ഫലം ഇന്ന് പുറത്ത് വരും. സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷമായി തുടരുന്നു. രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുത്.അനാവശ്യ യാത്രകളും രാത്രി കാലത്തെ കൂട്ടംചേരലുകളും […]