യു.എ.പി.എ കേസുകള്‍ പുനപ്പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചെന്ന സര്‍ക്കാര്‍ വാദം തെറ്റ്. രണ്ട് വര്‍ഷം മുന്‍പ് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം നടപ്പാക്കാതെ സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചു.
42 കേസുകളില്‍ യു.എ.പി.എ ഒഴിവാക്കണമെന്ന് കമ്മിറ്റി കണ്ടെത്തിയതായി ഡി.ജി.പി ലോക് നാഥ് ബഹ്റയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു സമിതി തന്നെ ഇല്ലെന്നാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പ് പറയുന്നത്.
2017 ജനുവരിയിലാണ് യു.എ.പി.എ കേസുകള്‍ പുനപ്പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 42 യു.എ.പി.എ കേസുകള്‍ ഒഴിവാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് ബെഹ്റയും പറയുകയുണ്ടായി. എന്നാല്‍ വിവരാവകാശരേഖയില്‍ പറയുന്നത് പുനപ്പരിശോധനാ സമിതി രൂപീകരിച്ചിട്ടില്ല എന്നാണ്.