കോട്ടയം ഏറ്റുമാനൂരില്‍ സ്വകാര്യ ഗോഡൌണിലേക്ക് കൊണ്ടുവന്ന അരിയില്‍ വിഷാംശം. ലോറിയില്‍ നിന്ന് ലോഡ് ഇറക്കിയ അഞ്ച് തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പരിശോധനയില്‍ അലുമിനിയം ഫോസ്ഫറേറ്റ്കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. അരിയുടെ സാമ്പിളും പരിശോധനയ്ക്ക് അയച്ചു.
Related News
സ്കൂളിലേക്ക് പോയ വിദ്യാർഥിയെ കാണാതായി
ആലുവയിൽ സ്കൂളിലേക്ക് പോയ വിദ്യാർഥിയെ കാണാതായി. ആലുവ സെന്റ് ജോൺസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അർഹാൻ അജ്മൽ (15)നെയാണ് കാണാതായത്. ആലുവ മർച്ചന്റ് യൂത്ത് വിംഗ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് നേതാവുമായ അജ്മൽ കാമ്പായിയുടെ മകനാണ്. ബന്ധുക്കൾ ആലുവ പൊലീസിൽ പരാതി നൽകി.വിവരങ്ങൾ ലഭിച്ചാൽ 984632 6704, 9895445928 എന്നീ നമ്പറിൽ അറിയിക്കുക.
കൊല്ലത്ത് അധ്യാപകനെതിരെ പോക്സോ കേസ്; പരാതി നല്‍കിയത് പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്
കൊല്ലത്ത് പോക്സോ കേസില്‍ അധ്യാപകന് കസ്റ്റഡിയില്‍. കിഴക്കേക്കല്ലടയില്‍ സ്വകാര്യ സ്കൂളിലെ അധ്യാപകനാണ് പിടിയിലായത്. പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നല്കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഈയടുത്താണ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആദ്യം അധ്യാപകനെതിരെ പരാതി നല്‍കിയത്. പിന്നാലെ പൊലീസ് അധ്യാപകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. പിന്നാലെ സ്കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തി. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര് അധ്യാപകനെതിരെ പീഡന പരാതി നല്കി. സ്കൂള്‍ പ്രിന്‍സിപ്പലിന് ലഭിച്ച പരാതികള്‍, […]
ഹാഥ്റസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോർട്ട് ചോദ്യം ചെയ്ത ഡോക്ടര്‍മാരെ പുറത്താക്കി
ഹാഥ്റാസ് ബലാത്സംഗ കൊലപാതക കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന പൊലീസ് വാദത്തെ എതിർത്ത ഡോക്ടർമാർക്കെതിരെ നടപടി. ഡോക്ടർമാരായ മുഹമ്മദ് അസിമുദ്ദീന്‍ മാലിക്, ഒബൈദ് ഹഖ് എന്നിവരെ പുറത്താക്കി. ഇരുവരും സ്ഥിരം ഡോക്ടർമാരല്ലെന്നും അവധിയില്‍ പോയ ഡോക്ടർമാർ തിരിച്ചെത്തിയതോടെ ഒഴിവ് ഇല്ലാതായി എന്നുമാണ് അലിഗഢ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. ഹാഥ്റാസ് ബലാത്സംഗ കൊലപാതക കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോർട്ട് ചോദ്യം ചെയ്ത ഡോക്ടർമാരെയാണ് ജോലിയില്‍ നിന്നും പുറത്താക്കിയത്. ഡോക്ടർമാരായ മുഹമ്മദ് അസിമുദ്ദീന്‍ മാലിക്, ഒബൈദ് ഹഖ് എന്നിവർക്കാണ് […]