വാളയാര്‍ സഹോദരിമാരുടെ കാര്യത്തില്‍ നടക്കുന്നത് സീരിയല്‍ കില്ലിംഗാണെന്ന് പ്രതിപക്ഷം. മൂന്ന് മരണങ്ങളുണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് വി.ടി ബല്‍റാം സഭയില്‍ പറഞ്ഞു. അന്വേഷണം സി.ബി.ഐക്ക് വിടുന്നതില്‍ സര്‍ക്കാറിന് പരിമിതിയുണ്ടെന്നും ആരെങ്കിലും കോടതിയില്‍ പോയാല്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. നേരത്തേ പ്രതികളെ രക്ഷപ്പെടാൻ സി.ഡബ്ല്യൂ.സി ചെയർമാൻ സഹായിച്ച വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ വി.ടി ബല്‍റാം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയിരുന്നു. മുമ്പ് ചര്‍ച്ച ചെയ്ത വിഷയമാണെന്ന് പറഞ്ഞ് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലറങ്ങി ബഹളം വെച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് ശൂന്യവേളയിലാണ് പ്രതിപക്ഷം വിഷയം വീണ്ടും ഉന്നയിച്ചത്.
Related News
മുഖ്യമന്ത്രിയുടെ പരിപാടിക്ക് തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു
മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് ഉദ്ഘാടനത്തിനാണ് അനുമതി നിഷേധിച്ചത്. മാതൃകാ പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാനാകില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാ റാം മീണയുടെ നിലപാട്.
കാലിക്കറ്റ് സർവകലാശാല വിദൂരപഠന വിഭാഗ കോഴ്സുകളിലേക്കുള്ള വിലക്ക്; അടിയന്തര യോഗം വിളിച്ച് സർവകലാശാല
കാലിക്കറ്റ് സർവകലാശാല വിദൂരപഠന വിഭാഗത്തിലെ കോഴ്സുകളിലേക്കുള്ള സർക്കാർ വിലക്കിൽ അടിയന്തര യോഗം വിളിച്ച് സർവകലാശാല. പ്രവേശനം തടഞ്ഞ സർക്കാർ തീരുമാനത്തിൽ പുനപരിശോധന ആവശ്യപ്പെട്ട് വൈസ് ചാൻസിലർ ഉൾപ്പെടെയുള്ളവർ അടുത്ത ദിവസം മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും കാണും. പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ ഭാഗസ്റ്റിൽ സ്വീകരിക്കാനിരിക്കെയാണ് പ്രവേശനം വിലക്കി സർക്കാർ ഉത്തരവിറക്കിയത്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കോഴ്സുകൾ നടത്താൻ യുജിസി വിദൂരവിദ്യാഭ്യാസ ബ്യൂറോയുടെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ വിദൂരപഠന കേഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത് തടഞ്ഞത്. എന്നാൽ പൊടുന്നനെയുള്ള […]
മൂന്ന് വർഷത്തെ കാത്തിരിപ്പ്; നെഹ്റു ട്രോഫി വള്ളംകളി സെപ്തംബർ 4 ന്
നെഹ്റു ട്രോഫി വള്ളംകളി സെപ്തംബർ 4 ന് നടത്താൻ തീരുമാനം. നെഹ്റു ട്രോഫി സംഘാടക സമിതിയുടെ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. നേരത്തെ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്. കൊവിഡിനെ തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുന്നമടക്കായലിൽ വീണ്ടും നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്റു ട്രോഫി നടക്കുക. കേരളത്തിലെ പ്രധാന ജലമേളകളിലൊന്നായ നെഹ്റു ട്രോഫി വള്ളംകളി ജവഹർലാൽ നെഹ്റുവിന്റെ കേരളാ സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകം […]