ആസൂത്രണ ബോര്‍ഡില്‍ ഉന്നത തസ്തികകളിലേക്കുള്ള പി.എസ്.സി റാങ്ക് പട്ടിക സ്റ്റേ ചെയ്തു. ഉദ്യോഗാര്‍ഥികളുടെ പരാതിയില്‍ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലാണ് സ്റ്റേ ചെയ്തത്.അഭിമുഖ പരീക്ഷയില്‍ ചട്ടവിരുദ്ധമായി ഉയര്‍ന്ന മാര്‍ക്ക് നല്‍കിയെന്നായിരുന്നു പരാതി. അന്തിമ ഉത്തരവ് വരുന്നത് നിയമനങ്ങള്‍ നടത്തരുതെന്ന് പി.എസ്.സിക്ക് ട്രൈബ്യൂണലിന്റെ നിര്‍ദേശം.
Related News
കൊടകര കള്ളപ്പണ കവർച്ച; മൂന്നര കോടി രൂപ ബിജെപിയുടേതെന്ന് കുറ്റപത്രം
കൊടകര കള്ളപ്പണ കവർച്ചാകേസിലെ മൂന്നര കോടി രൂപ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടെന്ന് കുറ്റപത്രം. കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ സാക്ഷികളായേക്കും. അന്വേഷണ സംഘം നാളെ കുറ്റപത്രം സമർപ്പിക്കും. കേസിൽ 22 പ്രതികളാണ് ഉള്ളത്. മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുട കോടതിയിലാണ് നാളെ കുറ്റപത്രം സമർപ്പിക്കുക. ഏപ്രിൽ മൂന്നിന് പുലർച്ചയാണ് കൊടകരയിൽ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കൊള്ളയടിച്ചത്. ബി.ജെ.പി തെരഞ്ഞെടുപ്പ് ചെലവിനെത്തിച്ച പണമാണ് കവർച്ച […]
പത്ത് വർഷത്തിനിടെ 49 വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്ന് കെ.എം ഷാജി എംഎൽഎ
കെ.എം ഷാജി എം.എല്‍.എ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് നല്കിയ മൊഴിയുടെ വിശദാംശങ്ങള്‍ മീഡിയവണ്ണിന്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 49 വിദേശ യാത്രകള്‍ നടത്തിയെന്നാണ് ഷാജിയുടെ മൊഴി. ഭൂരിഭാഗം യാത്രകളും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായിരുന്നുവെന്നും വിശദീകരിച്ചു. ഇത് സത്യമാണോയെന്നറിയാനുള്ള അന്വേഷണത്തിലാണ് ഇ.ഡി. രണ്ടാമത്തെ ദിവസത്തെ ചോദ്യം ചെയ്യലിലാണ് വിദേശയാത്രകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇ.ഡി കെ.എം ഷാജിയോട് ചോദിച്ചത്. 10 വര്‍ഷത്തിനിടെ 49 വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് ഷാജി മറുപടി നല്കി. നാല്‍പ്പതിലധികം യാത്രകളും മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ കെ.എം.സി.സി […]
സ്വയം ജാഗ്രത വേണം; വാക്സിനേഷനായി ജനം മുന്നോട്ടുവരണമെന്ന് ചീഫ് സെക്രട്ടറി
കൊവിഡ് വ്യാപനത്തിന്റെ പശ്ചാലത്തലത്തിൽ സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങൾ വിശദീകരിച്ച് ചീഫ് സെക്രട്ടറി. പൊതുപരിപാടികൾ രണ്ട് മണിക്കൂറിൽ ഒതുക്കണമെന്നും പരമാവധി ഓൺലൈൻ ആയി നടത്തണമെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ സ്വയം ജാഗ്രത പാലിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഇൻഡോർ പരിപാടികൾക്ക് 75 പേർക്കായിരിക്കും പ്രവേശനം. ഔട്ട് ഡോർ പരിപാടികൾക്ക് 150 പേർക്ക് പ്രവേശനമുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ട്യൂഷൻ ക്ലാസുകൾ പാടില്ല. മാർക്കറ്റ് സന്ദർശനം ഒഴിവാക്കി ഹോം ഡെലിവറി സംവിധാനങ്ങൾ വർധിപ്പിക്കണമെന്നും ചീഫ് […]