സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. കൊച്ചിയില്‍ രണ്ട് മാസമായി നടക്കുന്ന ക്യാമ്പില്‍ നിന്നാണ് 20 അംഗ ടീമിനെ തെരഞ്ഞെടുക്കുന്നത്. നിലവില്‍ 60 പേരാണ് ക്യാമ്പിലുള്ളത്. കോഴിക്കോട് അടുത്ത മാസം അഞ്ചു മുതലാണ് ദക്ഷിണമേഖല യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആന്ധ്രയും തമിഴ്നാടും അടങ്ങുന്ന ഗ്രൂപ്പിലാണ് കേരളം.
Related News
പോത്തൻകോട് സുധീഷ് വധം : മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ
തിരുവനന്തപുരം പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് ഒട്ടകം രാജേഷിനെ ആസൂത്രകനും രണ്ടാം പ്രതിയുമായ രാജേഷിനെ പൊലീസ് പിടികൂടിയത്. ഇരുപത്തെട്ടിലധികം കേസുകളുള്ള ഗുണ്ടാ സംഘത്തലവൻ ആണ് ഒട്ടകം രാജേഷ്. ( ottakam rajesh under custody ) കഴിഞ്ഞ ദിവസമാണ് പോത്തൻകോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പോത്തൻകോട് സ്വദേശി സുധീഷ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സുധീഷിന്റെ കാൽ വെട്ടിയെടുത്ത ശേഷം ബൈക്കിൽ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. മൂന്നംഗം […]
ആന്റണി വിളിച്ചു; വിമത നേതാവ് എ. വി ഗോപിനാഥിന്റെ വാർത്താസമ്മേളനം മാറ്റി
പാലക്കാട് കോൺഗ്രസിൽ കലാപ കൊടി ഉയർത്തിയ വിമത നേതാവ് എ. വി ഗോപിനാഥ് ഇന്ന് നടത്താനിരുന്ന വാർത്താ സമ്മേളനം മാറ്റിവച്ചു. കോൺഗ്രസ് മുതിർന്ന നേതാവ് എ. കെ ആന്റണി ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയാണ് ഗോപിനാഥ് വാർത്താസമ്മേളനം മാറ്റിയത്. എടുത്ത് ചാടി തീരുമാനമെടുക്കരുതെന്ന് ആന്റണി ഗോപിനാഥിനോട് ആവശ്യപ്പെട്ടു. നാളെ രാത്രിയോടെ പാലക്കാടെത്തുന്ന ഉമ്മൻ ചാണ്ടി എവി ഗോപിനാഥുമായി ചർച്ച നടത്തും. ഉമ്മൻ ചാണ്ടിയുടെ വരവിനായി കാത്തിരിക്കുമെന്ന് എ. വി ഗോപിനാഥ് വ്യക്തമാക്കി.
കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ ഗതാഗതം നിരോധിച്ചു
കൊച്ചി ധനുഷ്കോടി ദേശീയ പാതയിലെ ബോഡി മെട്ട് -ബോഡി നായ്ക്കന്നൂർ റൂട്ടിൽ റൂട്ടിൽ ഗതാഗതം നിരോധിച്ചു. മണ്ണിടിച്ചിലിനെ തുടർന്നാണ് ഗതാഗതം നിരോധിച്ചത്. എട്ടാം വളവിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മരങ്ങൾ കടപുഴകി വീണു. ഇടുക്കിയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും ശക്തമായ മഴ തുടരുകയാണ്. പെരിയാര്‍ തീരത്ത് കളക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നു. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ നടപടി. […]