വിക്കറ്റിന് പിന്നില്‍ വീണ്ടും മാസ്മരിക പ്രകടനവുമായി മഹേന്ദ്രസിങ് ധോണി. സീസണില്‍ മികച്ച ഫോമിലുള്ള റോസ് ടെയ്ലറാണ് ഇത്തവണ പുറത്തായത്. കേദാര്‍ ജാദവ് ആയിരുന്നു ബൗളര്‍. ജാദവിന്റെ പന്തിനെ പ്രതിരോധിക്കുന്നതില്‍ ടെയ്ലര്‍ക്ക് പിഴച്ചു. ടെയ്ലറെ ബീറ്റ് ചെയ്ത പന്ത് നേരെ ധോണിയുടെ കൈകളിലേക്ക്. ക്രീസില്‍ നിന്ന് ടെയ്ലറുടെ കാലൊന്ന് പൊങ്ങിയ നിമിഷം ധോണി, ബെയ്ല്‍സ് തെറിപ്പിച്ച് വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. 25 റണ്‍സായിരുന്നു ടെയ്ലറുടെ സമ്പാദ്യം. ആദ്യ മത്സരത്തിലും ടെയ്ലറെ നിലയുറപ്പിക്കും മുമ്പെ വീഴ്ത്തിയിരുന്നു. അതേസമയം ഇതിന് മുമ്പ് നടന്ന ശ്രീലങ്കന്‍ പരമ്പരയില്‍ താരം ഫോമിലായിരുന്നു. മത്സരത്തില്‍ 90 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.
Related News
നന്നായി കളിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരമുണ്ടാകുമെന്ന് ഗാംഗുലി
സഞ്ജു സാംസണ് ഐ.പി.എല്ലില്‍ മികച്ച രീതിയില്‍ കളിക്കുന്ന താരമാണെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൌരവ് ഗാംഗുലി. നന്നായി കളിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരമുണ്ടാകുമെന്നും കൊച്ചിയിലെത്തിയ ഗാംഗുലി വ്യക്തമാക്കി. എന്നാല്‍ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് ഗാംഗുലി പ്രതികരിക്കാന്‍ തയ്യാറായില്ല.
ലോകത്ത് ഏറ്റവും കൂടുതൽ ഗോളടിച്ച താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
ലോകത്ത് ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ സൂപ്പർകപ്പ് ഫൈനലില്‍ നാപ്പോളിക്കെതിരെ നേടിയ ഇരട്ട ഗോളുകളാണ് പുതിയ ചരിത്രം എഴുതാന്‍ റൊണാൾഡോയെ സഹായിച്ചത്. നാപ്പോളിക്കെതിരായ പ്രകടനം 760 എന്ന ഗോള്‍ നേട്ടത്തിൽ റൊണാൾഡോയെ എത്തിച്ചു. ഓസ്ട്രിയൻ ഇതിഹാസം ജോസഫ് ബികാന്റെ 759 ഗോളുകൾ എന്ന റെക്കോർഡ് ആണ് റൊണാൾഡോ മറികടന്നത്.പെലെ (757), റൊമാരിയോ (743), ലയണല്‍ മെസി (719) എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളവര്‍.രാജ്യത്തിനും ക്ലബുകൾക്കുമായി കളിച്ചാണ് 760 ഗോളുകൾ […]
ടി-ട്വന്റി ലോകകപ്പ് ; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ദയനീയ തോൽവി
ടി-20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ദയനീയ തോൽവി. 8 വിക്കറ്റിനാണ് ന്യൂസിലന്‍ഡിനോട് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യ മുന്നോട്ട് വെച്ച 111 റൺസ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 33 പന്ത് ശേഷിക്ക് മറി കടന്നു. മറുപടി ബാറ്റിംഗില്‍ മാര്ട്ടിന് ഗുപ്റ്റിലിനെ(20) നാലാം ഓവറില്‍ ബുമ്ര, ഠാക്കൂറിന്റെ കൈകളിലെത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡാരില്‍ മിച്ചല്‍-കെയ്ന്‍ വില്യംസണ് സഖ്യം ന്യൂസിലന്‍ഡിനെ 44ലെത്തിച്ചു. പിന്നാലെ മിച്ചലിനെ(49) ബുമ്ര പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. തുടർന്ന് വില്യംസണും(33), കോണ്‍വേയും(2) ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം […]