തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം അതീവ ദുഷ്കരമാണെന്ന് തമിഴ്നാട് മന്ത്രി സി. വിജയഭാസ്കർ. കുട്ടി കുഴിയില്‍ അകപ്പെട്ടിട്ട് 63 മണിക്കൂര്‍ പിന്നിട്ടു. 40 അടി മാത്രമാണ് ഇതുവരെ കുഴിക്കാനായത്. കാഠിന്യമേറിയ പാറയാണ് സമാന്തരമായി കിണര്‍ നിര്‍മിക്കുന്നതിന് വെല്ലുവിളിയാകുന്നത്. അധികം വൈകാതെ തന്നെ മറ്റു മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Related News
പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ വീണ്ടും കുടുംബാഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നു
പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം വീണ്ടും കുടുംബാഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നു. സാജന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തുന്നത്. നഗരസഭയിലെത്തി പരിശോധന നടത്തിയ അന്വേഷണ സംഘം ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പരിശോധിച്ചു. പി.കെ ശ്യാമളയുടെ മൊഴി എടുക്കുന്നത് വൈകിയേക്കും. പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാൻ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ യോഗം ചേർന്നിരുന്നു. സാജന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ […]
‘ശ്രീരാമൻ നോൺ വെജിറ്റേറിയനാണ്, വേട്ടയാടി ഭക്ഷിച്ചിരുന്നു’; വിവാദ പരാമർശവുമായി എൻസിപി എംഎൽഎ
ശ്രീരാമനെതിരെ വിവാദ പരാമർശവുമായി എൻസിപി-ശരദ് പവാർ വിഭാഗം എംഎൽഎ ഡോ. ജിതേന്ദ്ര അവ്ഹദ്. ശ്രീരാമൻ സസ്യാഹാരിയായിരുന്നില്ല, മറിച്ച് മാംസാഹാരിയായിരുന്നുവെന്ന് അവകാശവാദം. 14 വർഷം വനത്തിൽ കഴിഞ്ഞ ഒരാൾക്ക് എങ്ങനെ സസ്യാഹാരം കണ്ടെത്താനാകുമെന്നും അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയിലെ ഷിർദിയിൽ നടന്ന ക്യാമ്പിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അവ്ഹദ് വിവാദ പരാമർശം നടത്തിയത്. “ശ്രീരാമൻ ബഹുജനങ്ങളുടേതാണ്. അദ്ദേഹം മൃഗങ്ങളെ വേട്ടയാടി ഭക്ഷിച്ചിരുന്നു. ശ്രീരാമൻ സസ്യാഹാരിയായിരുന്നില്ല, ഒരു നോൺ-വെജിറ്റേറിയനായിരുന്നു. 14 വർഷം വനത്തിൽ കഴിഞ്ഞിരുന്ന ഒരാൾക്ക് എങ്ങനെ സസ്യാഹാരം കണ്ടെത്താനാകും? […]
സിലിയെ കൊല്ലാനായി ജോളി മൂന്ന് തവണ സയനൈഡ് നൽകി
സിലിയെ കൊല്ലാനായി ജോളി മൂന്ന് തവണ സയനൈഡ് നൽകിയതായി അന്വേഷണ സംഘം. ഭക്ഷണത്തിലും വെള്ളത്തിലും ഗുളികയിലും സയനൈഡ് കലർത്തിയാണ് നൽകിയത്. അമ്മ അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടിൽ നിന്നാണെന്ന് സിലിയുടെ മകൻ പൊലീസിന് മൊഴി നൽകി. സിലി കൊലപാതക കേസിൽ കസ്റ്റഡിയിൽ കിട്ടിയ മുഖ്യ പ്രതി ജോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. വടകര തീരദേശ ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു. ചോദ്യം ചെയ്യൽ. സിലിയുടെ മരണം ഉറപ്പുവരുത്താൻ മൂന്ന് തവണ സയനൈഡ് നൽകിയതായി ജോളി മൊഴി നൽകി. […]