അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യതയുള്ള ഒരുപാട് പേര് സംസ്ഥാനത്തെ ബി.ജെ.പി നിരയിലുണ്ടെന്ന് ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. ഒരാള്‍ വന്ന് മറ്റുള്ള എല്ലാവരെയും ഇല്ലാതാക്കി കളയുക എന്നതല്ല പൊതുപ്രവര്‍ത്തനത്തിന്റെ കരുത്ത്. സഹപ്രവര്‍ത്തകരെ അംഗീകരിക്കാനും അവരെ നെഞ്ചേറ്റാനും സാധിക്കുന്നവരുടെ ഒരു നീണ്ടനിര ഉണ്ടാവുക എന്നതാണ്. ഉചിതമായ തീരുമാനം ദേശീയ നേതൃത്വമെടുക്കുമെന്ന് ശോഭ സുരേന്ദ്രന് പാലക്കാട് പറഞ്ഞു.
സംസ്ഥാന അധ്യക്ഷ സ്ഥാനം പദവി ലക്ഷ്യമിട്ട് ബി.ജെ.പിയില്‍ ഗ്രൂപ്പ് വടം വലി ശക്തമായി. കെ.സുരേന്ദ്രന് വേണ്ടി വി.മുരളീധരനാണ് ഡല്‍ഹി കേന്ദ്രീകരിച്ച് നീക്കങ്ങള്‍ നടത്തുന്നത്. ആര്.എസ്.എസ് പിന്തുണയോടെ എം.ടി രമേശിന് വേണ്ടിയും നീക്കങ്ങള്‍ നടക്കുന്നുണ്ട്. ശോഭ സുരേന്ദ്രന്റെ പേരും ദേശീയ നേതൃത്വം പരിഗണനയിലുണ്ട്. പാർട്ടി പറഞ്ഞാൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് കുമ്മനം രാജശേഖരൻ മീഡിയവണിനോട് പറഞ്ഞു.