പാരീസ്
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാള് പൊരുതിത്തോറ്റു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണ കൊറിയയുടെ പതിനേഴുകാരി സി യങ് ആന്‍ 22–20, 23–21ന് സൈനയെ തോല്‍പ്പിച്ചു. കൊറിയക്കാരി കഴിഞ്ഞ ആഴ്ച ഡെന്മാര്ക്ക് ഓപ്പണില്‍ സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു.
Related News
അഫ്ഗാനിസ്ഥാന് ചരിത്ര ജയം
അഫ്ഗാനിസ്ഥാന് ഇത് ചരിത്ര നിമിഷം. 224 റണ്‍സിന് താരതമ്യേന ശക്തരായ ബംഗ്ലാദേശിനെ തറ പറ്റിച്ചതോടെ മറ്റ് രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന് നേടുന്ന ആദ്യത്തെ ടെസ്റ്റ് ജയം പിറന്നു. പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം വിജയിച്ച അഫ്ഗനാന്‍ കപ്പും സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ റഹ്മത്ത് ഷായുടെ സെഞ്ച്വറി കരുത്തില്‍ 342 റണ്‍സ് നേടിയ അഫ്ഗനിസ്ഥാന് ബംഗ്ലാദേശിനെ 205 റണ്‍സിനൊതുക്കി രണ്ടാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. നായകന് റാഷിദ് ഖാന് 55 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്സ് […]
ധോണി വൈകാതെ ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് രവിശാസ്ത്രി
രണ്ട് തവണ ഇന്ത്യക്ക് ലോകക്രിക്കറ്റ് കിരീടം നേടിത്തന്ന മഹേന്ദ്ര സിംങ് ധോണി വൈകാതെ ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന് പരിശീലകന് രവിശാസ്ത്രി. അതേസമയം ഐ.പി.എല്ലിലെ പ്രകടനമായിരിക്കും ടി20 ലോകകപ്പ് ടീമിലേക്ക് ധോണി എത്തുമോ എന്ന കാര്യം തീരുമാനിക്കുകയെന്നും രവിശാസ്ത്രി പറഞ്ഞു. ഐ.സി.സിയുടെ ചതുര്‍ദിന ടെസ്റ്റ് എന്ന ആശയം വിഡ്ഢിത്തമാണെന്നും ഇന്ത്യന്‍ പരിശീലകന് തുറന്നടിച്ചു. ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത് സംബന്ധിച്ച് ധോണിയും താനും തമ്മില്‍ നേരത്തെ സംസാരമുണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച ശാസ്ത്രി വൈകാതെ ധോണി ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്നും വ്യക്തമാക്കി. അദ്ദേഹത്തിന്റെ […]
വിരസ പങ്കാളിയെ സ്നേഹിപ്പിക്കാനുള്ള മരുന്ന് പണിപ്പുരയില്‍
വശീകരണ മരുന്നുകള്‍ നല്കി വിരസ പങ്കാളിയെ സ്നേഹിപ്പിക്കുന്നത് ഹാരി പോട്ടറിന്റേതായ മറ്റൊരു പ്രപഞ്ചത്തിലോ മന്ത്രജാലങ്ങളും ദുര്‍മന്ത്രവാദികളുമുള്ള അപസര്‍പ്പക കഥകളിലോ കണ്ടിട്ടുണ്ടാകും. പ്രണയപാനീയങ്ങളില് വിശ്വസിച്ചാലും ഇല്ലെങ്കിലും വശീകരണ മരുന്നുകളെക്കുറിച്ച് വെറുതേ ഭാവന ചെയ്യാനെങ്കിലും ഇത്തരം നോവലുകള്‍ വായിച്ചവര്‍ക്ക് താല്പര്യം തോന്നിയിരിക്കാം. മരുന്ന് കൊടുത്ത് സ്നേഹിപ്പിക്കുന്നത് ധാര്‍മികമായി ശരിയോ തെറ്റോ എന്നാലോചിച്ച് തലപുകയ്ക്കാതെ തന്നെ ഇങ്ങനെ ഭാവന ചെയ്യാന്‍ സാധിക്കുന്നത് ഇതൊന്നും ഒരിക്കലും നടക്കാന്‍ പോകുന്നില്ല എന്ന വിശ്വാസം കൊണ്ടാണ്. പക്ഷേ ശരിക്കും മരുന്ന് കൊടുത്ത് സ്നേഹിപ്പിക്കാന്‍ കഴിഞ്ഞാലോ? ഈ […]