കള്ളപ്പണക്കേസില്‍ ജയില്‍ മോചിതനായ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വിഷമഘട്ടത്തില്‍ ഒപ്പം നിന്ന കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും മറ്റ് പാര്‍ട്ടികളോടും ശിവകുമാര്‍ നന്ദി അറിയിച്ചു.
കേസ് കോടതി പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പറയാനുള്ളത് പറയുമെന്നും ശിവകുമാര്‍ മീഡിയവണ്ണിനോട് പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത കള്ളപ്പണം വെളുപ്പില്‍ കേസില്‍ ബുധനാഴ്ചയാണ് ഡല്‍ഹി ഹൈക്കോടതി ഡി കെ ശിവകുമാറിന് ജാമ്യം അനുവദിച്ചത്.
തുടര്‍നടപടിക്രമങ്ങള്‍ക്ക് ശേഷം തിഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിന്പോഴേക്കും അര്‍ധരാത്രിയായിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് അധ്യക്ഷ സോണിയ ഗാന്ധി, സംഘടന കാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അടക്കമുള്ളവരെ കണ്ട് നന്ദി അറിയിച്ചത്.
കേസ് കോടതി പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പറയാനുള്ളത് പറയുമെന്നും ശിവകുമാര്‍ പറഞ്ഞു. ഉടെന് തന്നെ ഡി.കെ ശിവകുമാര്‍ കര്‍ണാടകയിലേക്ക് തിരിച്ചു പോകും. വന്‍ സ്വീകരണം ഒരുക്കാനാണ് കര്‍ണാടക പി.സി.സിയുടെ തീരുമാനം.