വട്ടിയൂര്‍ക്കാവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് വിജയമുറപ്പിച്ചു. പ്രശാന്തിന്റെ ലീഡ് 8000 കടന്നിരിക്കുകയാണ്. 8397 വോട്ടുകള്‍ക്കാണ് പ്രശാന്ത് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ മേയര്‍ ബ്രോ ഒരു ഘട്ടത്തില്‍ പോലും പിന്നിലേക്ക് പോയില്ല. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവില്‍ അട്ടിമറി വിജയം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.
Related News
കഫീൽ ഖാന് ജുഡീഷ്യൽ കസ്റ്റഡിയിൽ
പൗരത്വ ഭേദഗതി നിയമത്തിനെതിരായി അലിഗഢ് മുസ്ലിം സർവകലാശാലയിൽ പ്രസംഗിച്ചതിന് അറസ്റ്റിലായ ഡോക്ടർ കഫീൽ ഖാനെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. ജുഡീഷൽ കസ്റ്റഡിയിൽനിന്നു കഫീൽ ഖാനെ പിന്നീട് മഥുര ജയിലിലേക്കു മാറ്റി. പൗരത്വ ഭേദഗതിക്കെതിരെ ഡിസംബറിൽ അലിഗഢ് മുസ്ലിം സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കഫീൽ ഖാനെ അറസ്റ്റു ചെയ്തത്. പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും ഹിന്ദു, സിഖ്, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗക്കാർക്കെതിരെ വിദ്വേഷം വളർത്തുന്ന രീതിയിലായിരുന്നു കഫീൽ ഖാന്റെ പ്രസംഗമെന്നും എഫ്.ഐ.ആറിൽ ആരോപിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കായി […]
പി.എന്‍.ബി തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്സിയെ കാണാതായെന്ന് കുടുംബം
13,500 കോടിയുടെ പഞ്ചാബ് ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുൽ ചോക്സിയെ കാണാതായെന്ന് കുടുംബം. ആന്റ്വിഗയിൽ അഭയാർഥിയായി കഴിയുന്ന മെഹുൽ ചോക്സിയെ ആന്റ്വിഗയിലെ ജോളി തുറമുഖത്തിന് അടുത്ത് നിന്നാണ് കാണാതായത്. ഞായറാഴ്ച (മെയ് 23) വൈകുന്നേരം 5.15 ന് വൈകിട്ട് കാറില്‍ പോകുമ്പോഴാണ് മെഹുൽ ചോക്സിയെ അവസാനമായി കണ്ടത്. റെസ്റ്റോറന്റില്‍ അത്താഴം കഴിക്കാൻ പോയ ചോക്സി തിരികെ എത്തിയിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. അദ്ദേഹത്തിന്റെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആന്റ്വിഗ പൊലീസ് അന്വേഷണം ആരംഭിച്ചതായി […]
കര്‍ണാടക പ്രതിസന്ധി; കളത്തിലിറങ്ങി ബി.ജെ.പി, ഇന്ന് ഗവര്‍ണറെ കാണും
കര്‍ണാടകയിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സ്പീക്കറുടെ നിലപാടിനെതിരെ ബി.ജെ.പി രംഗത്തിറങ്ങുകയാണ്. എം.എല്‍.എമാരുടെ രാജി സ്വീകരിയ്ക്കാതെ, കൂടുതല്‍ സമയം സര്‍ക്കാറിന് അനുവദിയ്ക്കുകയാണ് സ്പീക്കര്‍ ചെയ്തതെന്നാണ് ബി.ജെ.പിയുടെ ആരോപണം. സ്പീക്കര്‍ നിഷേധിച്ച സാഹചര്യത്തില്‍, വീണ്ടും രാജി നല്കാന് മുംബൈയിലുള്ള എം.എല്‍.എമാര്‍ ഇന്ന് ബംഗളൂരുവില്‍ എത്തിയേക്കും. പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടന്നെങ്കിലും സ്പീക്കറുടെ ഇടപെടലിലൂടെ, കൂടുതല്‍ സമയം സര്‍ക്കാറിന് അനുവദിയ്ക്കപ്പെട്ടതിന്റെ പ്രതിഷേധത്തിലാണ് ബി.ജെ.പി. ഇന്ന് രാവിലെ 11.30ന് വിദാന്‍ സൌദയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍, കുമാരസ്വാമി സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തും. […]