മഞ്ചേശ്വരത്ത് അടിയൊഴുക്കുണ്ടാകുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈ. അതേസമയം മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന് പറഞ്ഞു. 2500 വോട്ടുകള്‍ക്ക് ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍.
Related News
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അനുകൂല ഘടകം; ആറന്മുളയില് പ്രതീക്ഷയുമായി കോണ്‍ഗ്രസ്
സ്ഥാനാര്‍ഥികള്‍ക്കൊപ്പം സാമുദായിക പരിഗണനകളും പ്രധാനമായ ആറന്മുള മണ്ഡലത്തില്‍ ഇത്തവണയും പോരാട്ടം കനക്കുമെന്ന് ഉറപ്പ്. തദേശ തെരഞ്ഞെടുപ്പിലെ വോട്ട് വർധനവിൽ യു.ഡി.എഫ് പ്രതീക്ഷ വെയ്ക്കുമ്പോൾ, സിറ്റിങ് എം.എൽ.എ വീണ ജോർജിന്റെ നേതൃത്വത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളിലാണ് ഇടതു പ്രതീക്ഷ. മൂന്നിലേറെ പേര് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ലിസ്റ്റിലുണ്ടെങ്കിലും വീണ ജോര്‍ജിന് തന്നെയാവും ഇത്തവണയും എല്‍.ഡി.എഫ് അവസരം നല്‍കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം അട്ടിമറി വിജയം നേടിയ ആറന്മുളയില് ഇത്തവണ വീണ്ടും ജയിച്ച് കയറാനാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍. എ ഗ്രൂപ്പ് – […]
‘സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരിലുള്ള വേട്ടയാടല്‍ വേണ്ട’: പൊലീസിനോട് കോടതി
സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളുടെ പേരിൽ ജനങ്ങൾക്കെതിരെയുള്ള പൊലീസ് നടപടിയിൽ അതൃപ്തി അറിയിച്ച് സുപ്രീംകോടതി. അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും ഭരണകൂടം അതിര് ലംഘിക്കരുതെന്നും കോടതി അറിയിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ഒരു സംസ്ഥാനത്ത് നിന്ന് വ്യക്തികളെ രാജ്യത്തിന്റെ മറ്റിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചുവരുത്തുന്നത് ശരിയായ പ്രവണതയല്ല. ഡൽഹി സ്വദേശിനിക്കെതിരായ ബംഗാൾ പൊലീസിന്റെ സമൻസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. കോവിഡ് ലോക്ക്ഡൗൺ നടപ്പിലാക്കുന്നതിൽ ബംഗാൾ സർക്കാർ വർഗീയ വിവേചനം കാണിക്കുന്നുവെന്നായിരുന്നു ഡൽഹി സ്വദേശിനിയായ 29കാരി പോസ്റ്റിട്ടത്. ചില പ്രത്യേക […]
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു: 1.26 ലക്ഷം പുതിയ രോഗികള്‍
രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. അതേസമയം 24 മണിക്കൂറിനിടെ 59,258 പേര് രോഗമുക്തി നേടി. 685 പേരാണ് രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ആകെ മരണം 1,66,862 ആയി. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,29,28,574 ആയി ഉയര്‍ന്നു. ഇതുവരെ 1,18,51,393 പേര് രോഗമുക്തി നേടി. നിലവില്‍ 9,10,319 പേരാണ് ചികിത്സയിലുള്ളത്. […]