മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്കി യൂണിവേഴ്സിറ്റികള്‍. എം.ജി യൂണിവേഴ്സ്റ്റിയും സാങ്കേതിക സര്‍വകലാശാലയും ഗവര്‍ണ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്കി. വിവാദ അദാലത്തില്‍ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിവരം.
Related News
തലപുകഞ്ഞു യു.ഡി.എഫ്; നിലപാടിൽ അയവില്ലെന്ന് ജോസ് വിഭാഗം
കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന യു.ഡി.എഫ് നേതാക്കളുടെ പ്രസ്താവനയ്ക്ക് പിന്നാലെ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് ജോസ് കെ. മാണി വിഭാഗം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് യാതൊരു ധാരണയും ഇല്ലെന്നും അത്തരം പ്രചരണം അടിസ്ഥാന രഹിതമാണെന്നും തോമസ് ചാഴികാടന് എംപി പറഞ്ഞു. കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ കരയ്ക്കടുപ്പിക്കാന്‍ യുഡിഎഫ് നേതാക്കള്‍ കിണഞ്ഞുപരിശ്രമിക്കുന്നതിനിടെയാണ് നിലപാട് വീണ്ടും ആവര്‍ത്തിച്ച് ജോസ് കെ. മാണി വിഭാഗം രംഗത്തെത്തിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് […]
ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം: നിരവധി വീടുകളും കടകളും തകര്‍ന്നു
ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം. ദേവപ്രയാഗിലാണ് ദുരന്തമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. തലസ്ഥാനമായ ഡെറാഡൂണില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് മേഘവിസ്ഫോടനമുണ്ടായിരിക്കുന്നത്. ഇന്നലെ വൈകീട്ടാണ് അപകടം. വീടുകളും കടകളും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് ജലനിരപ്പ് ഉയരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന ദുരന്തനിവാരണ സേന സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം സ്ഥാപനങ്ങള്‍ അടച്ചിട്ടതിനാലാണ് ദുരന്തം കുറഞ്ഞതെന്ന് പൊലീസ് മേധാവി അറിയിച്ചു.
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അഡ്വ.ബിജു മോഹന്‍ കീഴടങ്ങി
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി അഡ്വ. എം ബിജു കൊച്ചി ഡി.ആ.ര്‍.ഐ ഓഫിസില്‍ കീഴടങ്ങി. രാവിലെ പത്തരയോടെ അഭിഭാഷകനൊപ്പം എത്തിയാണ് ബിജു കീഴടങ്ങിയത്. ബിജു നേരിട്ടും സ്വര്‍ണം കടത്തിയതായി ഡി.ആര്.ഐയ്ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച ബിജുവിന്റെ മുൻകൂർ ജാമ്യാപേക്ഷേ പരിഗണിച്ച ഹൈക്കോടതി വെള്ളിയാഴ്ച് പത്തുമണിക്കകം കീഴടങ്ങാൻ നിർദേശിച്ചിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് നിയന്ത്രിക്കുന്നത് ബിജുവാണെന്നാണ് നിഗമനം. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതേ സമയം ഡി.ആർ.ഐയുടെ […]