കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വീണ്ടും സമന്‍സ്. ബിഷപ്പ് ഫ്രാങ്കോ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നുവെന്ന് കാണിച്ച് പരാതിക്കാരിയായ കന്യാസ്ത്രീ നല്കിയ പരാതിയിലാണ് സമന്‍സ്. കുറവിലങ്ങാട് പൊലീസ് ജലന്ധറിലെത്തിയാണ് സമന്‍സ് കൈമാറിയത്. ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു. നവംബര്‍ പതിനൊന്നിന് കോട്ടയം ജില്ലാ സെഷന് കോടതിയില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Related News
പ്രിയാ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി; സര്‍വകലാശാലയ്ക്ക് തിരിച്ചടി
കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാം റാങ്കുകാരന് ജോസഫ് സ്കറിയയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ഏറെ വിവാദമായ നിയമനം റദ്ദാക്കിയത് കണ്ണൂര്‍ സര്‍വകലാശാലയ്ക്കും വലിയ തിരിച്ചടിയാകുകയാണ്. നിയമനം റദ്ദാക്കിയത് അറിയിച്ച് പ്രത്യേക ദൂതന് വഴി പ്രിയാ വര്‍ഗീസിന് നോട്ടീസ് കൈമാറും. റാങ്ക് പട്ടികയില്‍ നിന്നും പ്രിയാ വര്‍ഗീസിനെ ഒഴിവാക്കണമെന്ന ആവശ്യമായിരുന്നു ഹര്ജിക്കാരന് ഉന്നയിച്ചിരുന്നത്. റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണം എന്നുള്‍പ്പെടെ വ്യക്തമാക്കിയായിരുന്നു ഹര്‍ജി. അസോസിയേറ്റ് പ്രൊഫസര്‍ക്കുള്ള മിനിമം യോഗ്യതയായ എട്ട് […]
കൊവിഡ് വാക്സിനേഷൻ; കോളജ് വിദ്യാർത്ഥികൾക്ക് മുൻഗണന: സ്വകാര്യബസ് ജീവനക്കാരും അതിഥി തൊഴിലാളികളും പട്ടികയിൽ
സംസ്ഥാനത്ത് കോളജ് വിദ്യാർഥികൾക്ക് കൊവിഡ് വാക്സിനേഷന് മുൻഗണന. 18 വയസ്സ് മുതൽ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് വാക്സിന് മുൻഗണന നൽകാൻ നിർദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. വിദേശത്ത് പഠിക്കാൻ പോകുന്ന കോളജ് വിദ്യാർഥികൾക്ക് ഉൾപ്പെടെ ഈ മുൻഗണന ലഭിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികൾക്കും സ്വകാര്യ ബസ് ജീവനക്കാർക്കും മാനസിക വൈകല്യമുള്ളവർക്കും സെക്രട്ടേറിയേറ്റിലെയും നിയമസഭയിലെയും ജീവനക്കാർക്കും മുൻഗണന നൽകുമെന്ന് സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നു.
പി.എസ്.സി തട്ടിപ്പ്: പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നു
പി.എസ്.സി തട്ടിപ്പ് കേസും യൂണിവേഴ്സിറ്റി കോളജിലെ അതിക്രമകേസും ഉള്‍പ്പെടെ ഇടത് നേതാക്കൾ പ്രതികളായ കേസുകൾ കൂട്ടത്തോടെ പിൻവലിക്കാൻ സർക്കാർ നീക്കം. പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പടെ 200ലധികം കേസുകൾ പിൻവലിക്കാൻ ആണ് സർക്കാർ കോടതിയിൽ അപേക്ഷ നൽകാൻ ഒരുങ്ങുന്നത്. പ്രതിഷേധ സമരങ്ങൾക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകുന്ന മുഖ്യമന്ത്രി നയിക്കുന്ന സർക്കാർ ആണ് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എല്‍.ഡി.എഫ് പ്രവർത്തകരുടെ കേസുകൾ കൂട്ടത്തോടെ പിൻവലിക്കാൻ ഒരുങ്ങുന്നത് . ക്യാംപസ് രാഷ്ട്രീയ പാരമ്പര്യം അഭിമാനമായി കണ്ട യൂണിവേഴ്സിറ്റി കോളജിലെ […]