സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അടുത്ത മാസം 20ന് പണിമുടക്കും. മിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാർഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുക, പൊതു ഗതാഗത നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. തൃശൂരിൽ ചേർന്ന ബസുടമ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് പണിമുടക്ക് തീരുമാനം.
Related News
യു.എ.പി.എ കേസ്
കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസിലെ രണ്ടാം പ്രതി താഹ ഫസലിന്റെ കയ്യക്ഷരം ഇന്ന് രേഖപ്പെടുത്തും. രാവിലെ പത്തിനും ഉച്ചക്ക് ഒരു മണി വരെയുള്ള സമയത്താണ് കയ്യക്ഷരം രേഖപ്പെടുത്താന്‍ ജില്ലാ സെഷന്‍സ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘം ജയിലില്‍ എത്തിയാണ് കയ്യക്ഷരം രേഖപ്പെടുത്തുക. പ്രതികളില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത കുറിപ്പുകളിലെ കയ്യക്ഷരവുമായി താരതമ്യപ്പെടുത്തി പരിശോധിക്കും. മഞ്ചിക്കണ്ടി വെടിവെപ്പിന് പകരം ചോദിക്കുമെന്ന് എഴുതിയ കുറിപ്പ് നേരത്തെ പോലീസ് പിടിച്ചെടുത്തിരുന്നു.
യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നില്‍ സിപിഐഎം എന്ന് ആരോപണം
പേരാമ്പ്രയ്ക്കടുത്ത് നൊച്ചാട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. രത്രി 11ഓടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വി പി നസീറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീപ്പിടിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നില്‍ സിപിഐഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപണം. അതേസമയം കോഴഞ്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. സിപിഐഎം കോഴഞ്ചേരി ലോക്കല്‍ കമ്മിറ്റിയംഗവും ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മന്റ് യൂണിയന് […]
ജന്മനാട്ടിലേക്ക് കുഞ്ഞൂഞ്ഞിന് മടക്കം; സംസ്കാര ചടങ്ങിന്റെ സമയം വൈകില്ലെന്ന് കെ സി ജോസഫ്
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്കാരം ഇന്ന് നടക്കും. ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹപ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെയാണ് സംസ്കാരം നടക്കുക. ജന്മനാടായ പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ നടക്കുന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കും. സംസ്കാര ചടങ്ങുകളുടെ സമയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് കെ സി ജോസഫ് അറിയിച്ചു. വൈകിട്ട് മൂന്നരയോടെ ശുശ്രൂഷകള്‍ തുടങ്ങും. നാലരയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. അഞ്ച് മണിക്ക് അനുശോചന സമ്മേളനം ആരംഭിക്കുമെന്നും കെ സി ജോസഫ് […]